പിന്നാക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതിയെ അട്ടിമറിച്ചതും, 80:20 നടപ്പാക്കിയതും അച്യുതാനന്ദൻ സര്‍ക്കാര്‍: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: രാജ്യത്തെ മുസ്ലീം ജനവിഭാഗം അനുഭവിക്കുന്ന പിന്നോക്കാവസ്ഥ സംബന്ധിച്ച് പഠനം നടത്തിയ സച്ചാര്‍ കമ്മീഷന്‍റെ ശുപാര്‍ശയനുസരിച്ച് നടപ്പാക്കിയ പദ്ധതി പിന്നീട് ന്യൂനപക്ഷ ക്ഷേമ പദ്ധതി എന്ന നിലയില്‍ അവതരിപ്പിച്ച് മറ്റു സമുദായങ്ങള്‍ക്ക് കൂടി ആനുകൂല്യങ്ങള്‍ നല്‍കുകയാണ് വി.എസ് അച്ചുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ചെയ്തത് എന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതാണ്‌ ഇപ്പോഴത്തെ കോടതി നടപടിയിലേക്ക് എത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ 80:20 എന്ന രീതിയില്‍ ഏര്‍പ്പെടുത്തി പദ്ധതിയെ അട്ടിമറിക്കുകയാണ് പാലൊളി കമ്മിറ്റിയുടെ മറവില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത്. പദ്ധതിയിലെ മുഴുവന്‍ തുകയും മുസ്ലീങ്ങളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. അഖിലേന്ത്യാതലത്തില്‍ സച്ചാര്‍ കമ്മീഷന്‍ നടത്തിയ ശുപാര്‍ശയെ അട്ടിമറിച്ചുകൊണ്ട്, അതില്‍ 20 ശതമാനം മറ്റ് സമുദായങ്ങള്‍ക്ക് നല്‍കിയ നടപടി  തെറ്റായിരുന്നു. തെറ്റായ ഈ നടപടിയാണ് ഇപ്പോഴത്തെ കോടതി വിധി ക്ഷണിച്ചുവരുത്തിയത് എന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍ ന്യൂനപക്ഷക്ഷേമ പദ്ധതി പ്രകാരം നടപ്പാക്കുന്ന പദ്ധതികള്‍ ജനസംഖ്യാനുപാതകായി നടപ്പാക്കുന്നതിനെ ഒരിക്കലും എതിര്‍ക്കില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ കോടതി വിധിക്ക് ആധാരമായ '80:20 ' നടപ്പാക്കിയത് പാലൊളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. സച്ചാര്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പഠിക്കാന്‍ പാലൊളി കമ്മിറ്റിയെ നിയോഗിച്ചത് രാഷ്ട്രീയമായി മൈലേജ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അവര്‍ നടപ്പാക്കിയ '80:20 'അനുപാതം കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തലയിലിടാനാണ് നോക്കുന്നത്  എന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. 2011 ല്‍ അവസാനിച്ച അച്ചുതാനന്ദന്‍ സര്‍ക്കാര്‍ നടപ്പാക്കിയ 80:20 'അനുപാതം മുന്നോട്ടുകൊണ്ടുപോകുക മാത്രമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. വളരെ സെന്‍സിറ്റീവായ വിഷയമായതിനാലാണ് പിന്നീട് തങ്ങളുടെ സര്‍ക്കാര്‍ ഒരു ഭേദഗതിക്ക് മുതിരാതിരുന്നത് എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള പദ്ധതി ആ ആവശ്യത്തിനുവേണ്ടിയും ന്യൂനപക്ഷ ക്ഷേമത്തിനുവേണ്ടിയുള്ള ഫണ്ട് അത്തരത്തിലും ചെലവഴിക്കുകയാണ് വേണ്ടത്. ന്യൂനപക്ഷ ക്ഷേമത്തിനുള്ള ഫണ്ട് ജനസംഖ്യാനുപാതികമായി നടപ്പാക്കുന്നതിന് ആരും എതിരല്ല. എന്നാല്‍ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള ഫണ്ട് എല്ലാവര്‍ക്കുമുള്ള സ്കീമാക്കി ഓര്‍ഡര്‍ ഇറക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്തത് എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ ഇ ടി മുഹമ്മദ്‌ ബഷീര്‍ നടത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More