പക്ഷിപ്പനി: 2425 വളർത്തുപക്ഷികളെ കൊന്നൊടുക്കി

പക്ഷിപ്പനി സ്ഥിരീകരിച്ച മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങലിന് 1 കിലോമീറ്റർ ചുറ്റളവിൽ ആകെ 2425 വളർത്തുപക്ഷികളെ കൊന്നൊടുക്കി. തിങ്കളാഴ്ച വരെയുള്ള കണക്കാണിത് പ്രതിരോധത്തിന്റെ ഭാഗമായാണ് ഇവയെ കൊന്നൊടുക്കിയത്. 763 മുട്ടകളും 47.5 കിലോ തീറ്റയും നശിപ്പിച്ചു. തിങ്കളാഴ്‌ച മാത്രം 998 പക്ഷികളെ കൊന്നൊടുക്കി. 264 മുട്ടകളും 20 കിലോ തീറ്റയും തീയിട്ട് നശിപ്പിച്ചു.

പരപ്പനങ്ങാടി നഗരസഭയിലെ 15, 16, 17, 18, 19, 20 ഡിവിഷനുകളിലും തിരൂരങ്ങാടി നഗരസഭാ പരിധിയിലും മൂന്നിയൂർ പഞ്ചായത്തിലെ ചുഴലി, നന്നമ്പ്രയിലെ കൊടിഞ്ഞി എന്നിവിടങ്ങളിലാണ് പക്ഷികളെ കൊന്നത്. വരുംദിവസങ്ങളിൽ ബാക്കിയുള്ള  വളർത്തുപക്ഷികളെ  കണ്ടെത്തി നശിപ്പിക്കും. അണുനാശിനി  ഉപയോഗിച്ച്  ഫാമുകളും  കൂടുകളും ശുചീകരിക്കും.

മാർച്ച് 20ന് കേന്ദ്ര സർക്കാരിന്‌ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കും.  മൂന്ന് മാസം രോ​ഗ ബാധ കണ്ടെത്തിയതിന്റെ പത്ത് കിലോമീറ്റർ പരിധിയിൽ 15 ദിവസം കൂടുമ്പോൾ പരിശോധന നടത്തും. സാമ്പിളുകൾ ഭോപ്പാലിലെ  ലാബിൽ പരിശോധനക്ക്‌ അയയ്ക്കും. ഒരുമാസം കഴിഞ്ഞ് അവലോകന യോഗംചേരും. പരിശോധനാ ഫലം നെഗറ്റീവായാൽ കേന്ദ്ര സർക്കാർ രോഗവിമുക്ത സർട്ടിഫിക്കറ്റ് നൽകും.

Contact the author

web desk

Recent Posts

Web Desk 15 hours ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 21 hours ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More
Web Desk 1 day ago
Keralam

മലപ്പുറത്ത് സീറ്റില്ലെന്ന് പറഞ്ഞാലും കോട്ടയത്ത് സീറ്റ് ബാക്കിയെന്ന് പറഞ്ഞാലും വര്‍ഗീയത ; മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ എംഎസ്എഫ്

More
More
Web Desk 2 days ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 2 days ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More