വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനം; പുതിയ നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍

ഗാന്ധിനഗര്‍: വിവാഹത്തിലൂടെയുള്ള മതപരിവര്‍ത്തനത്തിനെതിരെ പുതിയ നിയമവുമായി ഗുജറാത്ത് സര്‍ക്കാര്‍. മറ്റ് മത വിശ്വാസത്തിലുള്ള ആളിനെ വിവാഹം കഴിക്കാനുള്ള അവകാശമാണ് പുതിയ നിയമത്തിലൂടെ ഇല്ലാതാകുന്നത്. ജൂണ്‍ 15 ന് പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചത്. ലവ് ജിഹാദും, മതപരിവര്‍ത്തനത്തിനായുള്ള വിവാഹവും, എന്നിവ തടയുകയാണ് പുതിയ നിയമം കൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

മതസ്വാതന്ത്ര്യ ഭേദഗതി ബില്‍ കഴിഞ്ഞ മാസമാണ്  ഗുജറാത്ത് നിയമസഭാ പാസാക്കിയത്. ഗവര്‍ണര്‍ ആചാര്യ ദേവ്രത് മെയ് മാസത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഈ നിയമമാണ് ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വരുന്നത്. ഇതനുസരിച്ച്  പ്രതികളാകുന്നവര്‍ക്ക് 10 ലക്ഷം രൂപ പിഴയും 5 വര്ഷം വരെ തടവും ലഭിക്കും. നിര്‍ബന്ധിത മത പരിവര്‍ത്തനം സംബന്ധിച്ചാണ് പരാതി നല്‍കുന്നതെങ്കില്‍ ഡപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് റാങ്കില്‍ വരുന്ന ഉദ്യോഗസ്ഥരായിരിക്കും പരാതി അന്വേഷിക്കുക. ഇങ്ങനെ നടന്നിട്ടുള്ള വിവാഹങ്ങള്‍ അസാധുവാക്കാനും സാധിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറ്റ് മത വിശ്വാസത്തിലുള്ള  ആളുകളെ വിവാഹം കഴിക്കുന്നതിനെതിരെയാണ് പുതിയ നിയമം ബിജെപി കൊണ്ട് വന്നിരിക്കുന്നത്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായാണ് ഈ  ഭേദഗതിയെന്ന് കോണ്‍ഗ്രസ്‌ നിയമസഭയില്‍ വാദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 10 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More