കൊവിഡ് ഭീകരത മറച്ചുവെച്ച് പ്രധാനമന്ത്രി സ്വന്തം പ്രതിച്ഛായാ വര്‍ദ്ധനക്ക് ശ്രമിക്കുന്നു - പ്രിയങ്ക ഗാന്ധി

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. രാജ്യത്തെ കൊവിഡ് കണക്കുകളും മറ്റ് വിവരങ്ങളും കേന്ദ്രം മറച്ചുവെയ്ക്കുകയാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ സംരക്ഷിക്കുന്നതിനാണോ കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് പ്രിയങ്ക ചോദിച്ചു.

കൊവിഡ് വിവരങ്ങള്‍ ഒരു പ്രോപ്പഗണ്ട ആയുധമായാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ പ്രധാനമന്ത്രിയുടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ അഡണ്ടകള്‍ നടപ്പിലാക്കാനായി കൊവിഡ് കണക്കുകള്‍ മറച്ചുവയ്ക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാജ്യത്ത് വൈറസ് ബാധ അത്ര ഭീകരമല്ല, വേണ്ടത്ര പരിശോധന നടത്തുന്നുണ്ട് എന്നെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വിശ്വസിപ്പിക്കാനാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്. ജനങ്ങളുടെ ആശങ്കകള്‍ക്ക് ഉത്തരം പറയേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് ഒരു ലക്ഷം കൊവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 61 ദിവസത്തിനിടെ ഉണ്ടായ കുറഞ്ഞ കണക്കാണിത്. 2,427 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യത്ത് ആകെ 2.89 കോടി ജനങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 3,49,186 ആയി.

Contact the author

Web Desk

Recent Posts

National Desk 11 hours ago
National

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം നിലനിര്‍ത്താന്‍ സാധിക്കില്ല -പ്രശാന്ത് ഭൂഷന്‍

More
More
National Desk 13 hours ago
National

2024- ല്‍ ബിജെപി ഇതര സഖ്യം രാജ്യം ഭരിക്കും - സഞ്ജയ്‌ റാവത്ത്

More
More
National Deskc 14 hours ago
National

ഐപിഎൽ കിരീടം തിരുപ്പതി ക്ഷേത്രത്തിലെത്തിച്ച് പ്രത്യേക പൂജകൾ നടത്തി ചെന്നൈ സൂപ്പർ കിംഗ്‌സ്

More
More
National Desk 15 hours ago
National

അച്ഛൻ വേണ്ടെന്ന് പറഞ്ഞു, പുകയില പരസ്യങ്ങൾ ഒഴിവാക്കി - സച്ചിന്‍ ടെണ്ടുല്‍ക്കര്‍

More
More
National Desk 15 hours ago
National

ഇന്ത്യ ഉല്‍പ്പാദിപ്പിച്ച ഏറ്റവും മാരകമായ വിഷമാണ് സവര്‍ക്കര്‍, ഹിറ്റ്‌ലറെപ്പോലെ വെറുക്കപ്പെടേണ്ടയാള്‍-എഴുത്തുകാരന്‍ ജയമോഹന്‍

More
More
National Desk 16 hours ago
National

ചിലര്‍ അറിവുള്ളവരായി നടിക്കും, അതിലൊരാളാണ് മോദി - രാഹുല്‍ ഗാന്ധി

More
More