എം.എ ബേബിയുടേത് നാണംകെട്ട രാഷ്ട്രീയമാണ്, തന്‍റെ മതേതരത്വം ജനങ്ങള്‍ക്കറിയാം- കെ സുധാകരന്‍

തിരുവനന്തപുരം: തനിക്ക് ആര്‍എസ്എസ് ചായ്‌വുണ്ടെന്ന എംഎ ബേബിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. 'എം. എ ബേബിയുടേത് നാണംകെട്ട രാഷ്ട്രീയമാണ്. എന്റെ മതേതരത്വം ജനങ്ങള്‍ക്കറിയാം. ആര്‍എസ്എസിലേക്ക് താന്‍ പോകുന്നു എന്ന തരത്തില്‍ പ്രചരണമുണ്ടാക്കിയത് സിപിഎമ്മാണ്. അവര്‍ക്ക് തന്നെ ഭയമാണ്. അവര്‍ താന്‍ ആര്‍എസ്എസുമായി സഹകരിക്കുന്ന, ആര്‍എസ്എസിനെ ഉള്‍ക്കൊളളുന്ന ഒരു മാനസികാവസ്ഥയുളള രാഷ്ട്രീയക്കാരനാണ് എന്ന് ന്യൂനപക്ഷത്തിന്റെ മുന്നില്‍ വരച്ചുകാട്ടി ദുര്‍ബലനാക്കാന്‍ ശ്രമിക്കുകയാണ്. എം.എ ബേബി ആ കട്ടിലുകണ്ട് പനിക്കണ്ട'- കെ. സുധാകരന്‍ പറഞ്ഞു. കെ. സുധാകരനെ കെപിസിസി പ്രസിഡന്റായി നിയമിച്ചതില്‍ വിമര്‍ശനവുമായി സിപിഎം നേതാവ് എംഎ ബേബി രംഗത്തെത്തിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എം. എ ബേബിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം 

കെ സുധാകരനെ കെ പി സി സി പ്രസിഡന്റ് ആയി രാഹുൽ ഗാന്ധി നിയമിച്ചിരിക്കുകയാണ്. കേരളത്തിലെ കോൺഗ്രസുകാർക്ക്     ഒരു പങ്കുമില്ലാതെയാണ് അവർക്ക് ഒരു പ്രസിഡന്റിനെ ലഭിച്ചിരിക്കുന്നത്. ഒരു  രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തെ ഇങ്ങനെയാണോ തീരുമാനിക്കേണ്ടത് തുടങ്ങിയ ചോദ്യങ്ങൾ ഞാൻ ചോദിക്കുന്നില്ല. അത് അവരുടെ ആഭ്യന്തരകാര്യം. കോൺഗ്രസും ജനാധിപത്യവുമായി ബന്ധമില്ലാതായിട്ട് പതിറ്റാണ്ടുകളായി.
പക്ഷേ, ആർ എസ് എസുമായി നിരന്തരം രഹസ്യധാരണകൾ ഉണ്ടാക്കുന്ന നേതാവ് ആയാണ് സുധാകരൻ അറിയപ്പെടുന്നത്. അദ്ദേഹം ബിജെപിയിൽ ചേരുമെന്നും വാർത്തകൾ ഉണ്ടായിരുന്നു. ഇതൊക്കെ ശരിയായാലും അല്ലെങ്കിലും ആർ എസ് എസിനോടും അതിന്റെ രാഷ്ട്രീയത്തോടും ഒത്തുതീർപ്പ് നടത്തുന്ന ഒരു കോൺഗ്രസ് നേതാവാണ് സുധാകരൻ. രാഷ്ട്രീയത്തിൻറെ പേരിൽ അക്രമം നടത്തുന്നതിൽ  സുധാകരൻ കേരളത്തിലെ ആർ എസ് എസിനെ അനുകരിക്കുക മാത്രമല്ല അവരുടെ സഹായം തേടുകയും ചെയ്തിട്ടുണ്ട്. സുധാകരൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ വരുന്നത് കോൺഗ്രസിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടും എങ്കിലും അത് ആർ എസ് എസ് സംഘടനകളുടെ വളർച്ചയ്ക്ക് കാരണമാകുമോ എന്ന ആശങ്ക ജനാധിപത്യവാദികൾക്കുണ്ട്.
ആർ എസ് എസിനോടും വർഗ്ഗീയതയോടും ഒത്തുതീർപ്പുണ്ടാക്കുന്ന ഒരു നേതാവിനെ കേരളത്തിലെ പ്രസിഡന്റ് ആക്കുന്നതിലൂടെ എന്ത് സന്ദേശമാണ് ഇന്ന് കോൺഗ്രസ് നല്കുന്നത്? ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആർ എസ് എസിനെ ശക്തമായി എതിർക്കുന്ന , വർഗ്ഗീയതയോട് ഒട്ടും സന്ധിചെയ്യാത്ത 
ഒരു നേതാവിനെ കണ്ടെത്താൻ കോൺഗ്രസിന് കഴിയാതെ പോയത് ദൗർഭാഗ്യകരമായി.
Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More