'ഡോക്ടര്‍മാര്‍ ദൈവദൂതന്മാര്‍, വാക്‌സിന്‍ സ്വീകരിക്കും'; അലോപ്പതി വിഷയത്തില്‍ മലക്കം മറിഞ്ഞ് ബാബാ രാംദേവ്‌

ഡല്‍ഹി: കൊവിഡ് വാക്‌സിന്‍ വിഷയത്തില്‍ മലക്കം മറിഞ്ഞ് ബാബാ രാംദേവ്. താന്‍ ഉടന്‍ വാക്‌സിന്‍ സ്വീകരിക്കുമെന്നും ഡോക്ടര്‍മാര്‍ ദൈവത്തിന്റെ ദൂതന്മാരാണെന്നും ബാബാ രാംദേവ് പറഞ്ഞു. യോഗയുടേയും ആയുര്‍വേദത്തിന്റെയും സംരക്ഷണമുളളതിനാല്‍ തനിക്ക് വാക്‌സിനേഷന്‍ ആവശ്യമില്ലെന്നായിരുന്നു ബാബാ രാംദേവ് മുന്‍പ് പറഞ്ഞിരുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിനെതിനും അലോപ്പതി ഡോക്ടര്‍മാര്‍ക്കുമെതിരായ ബാബാ രാംദേവിന്റെ പരാമര്‍ശങ്ങള്‍ രാജ്യത്തുടനീളം വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും, യോഗയും ആയുര്‍വേദവും തനിക്ക് കൊവിഡില്‍ നിന്ന് സംരക്ഷണം തരുമെന്നാണ് രാംദേവ് പറയുന്നത്. താന്‍ ഒരു സ്ഥാപനത്തിനുമെതിരല്ല. ഡോക്ടര്‍മാരില്‍ ചിലര്‍ മോശം കാര്യങ്ങള്‍ ചെയ്യാറുണ്ട്. അടിയന്തര ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും അലോപ്പതിയാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം ബാബാ രാംദേവിന്റെ കൊവിഡ് മരുന്നുകള്‍ തട്ടിപ്പാണെന്ന് നേപ്പാളും ഭൂട്ടാനും ആരോപിച്ചിരുന്നു. പതഞ്ജലിയുടെ കൊവിഡ് പ്രതിരോധ മരുന്നായ കൊറോണില്‍ കിറ്റുകള്‍ ഈ രാജ്യങ്ങള്‍ നിരോധിച്ചിട്ടുണ്ട്. കൊറോണയെ പ്രതിരോധിക്കാന്‍ ഈ കിറ്റുകള്‍ക്ക് സാധിക്കില്ലെന്നാണ് നേപ്പാൾ ആയുര്‍വേദ, ബദല്‍ മരുന്നുകളുടെ വകുപ്പ് വ്യക്തമാക്കിയത്. തിങ്കളാഴ്ച് മുതല്‍ ഈ മരുന്നുകളുടെ വിതരണം നേപ്പാളില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഭൂട്ടാന്‍റെ  ഡ്രഗ് റെഗുലേറ്ററി അതോറിറ്റിയായാണ് കിറ്റുകളുടെ വിതരണം രാജ്യത്ത് നിർത്തിവെച്ചത്. കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് അവകാശപ്പെട്ട് നല്‍കിയ കിറ്റുകൾ ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനാലാണ് നടപടി


Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More