ഇന്ത്യൻ ക്രിപ്റ്റോ കറൻസി എക്ചേഞ്ച് വഴി ചൈനീസ് വാതുവെപ്പ് കമ്പനികള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന് ഇഡി

ഇന്ത്യൻ ക്രിപ്റ്റോ കറൻസി എക്ചേഞ്ച് കമ്പനിയായ വാസിർ എക്സിന് എൻഫോഴ്സമെന്റ് ഡയറ്കടറേറ്റിന്റെ നോട്ടീസ്. കമ്പനി ഡയറ്കടർമാരായ നിഷാൽ ഷെട്ടിക്കും സമീർ ഹനുമാൻ മത്രെയ്ക്കും എതിരെ ഫെമ നിയമ പ്രകാരമാണ് ഇഡി നോട്ടീസ് നൽകിയത്. 2,790.74 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ഇടപാട് നടത്തയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇഡി നിയമനടപടികൾ ആരംഭിച്ചത്. 

ചൈനീസ് ഉടമസ്ഥതയിലുള്ള അനധികൃത ഓൺലൈൻ വാതുവയ്പ്പ്  കമ്പനികൾ  കള്ളപ്പണം വെളുപ്പിച്ച കേസിലാണ് വാസിൽ എക്സിനെതിരെ അന്വേഷണം നടക്കുന്നത്. ചൈനീസ് വാതുവയ്പ്പ്  കമ്പനികൾ   57 കോടി ഡോളർ ഇന്ത്യൻ രൂപയാക്കി വാസിർ എക്സ് എക്സ്ചേഞ്ച് വഴി ക്രിപ്റ്റോ കറൻസിയായ ടെതറിൽ നിക്ഷേപിച്ച ശേഷം കെമാൻ ഐലൻഡിൽ റജിസ്റ്റർ ചെയ്ത ബിനാക്ക വാലറ്റിലേക്ക് മാറ്റി എന്നാണ് കേസ്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിപ്‌റ്റോ കറൻസി എക്‌സ്‌ചേഞ്ചാണ് വാസിർഎക്‌സ്, ഡിജിറ്റൽ കറൻസികളായ ബിറ്റ്കോയിൻ, എതെറിയം, റിപ്പിൾ തുടങ്ങിയ ക്രിപ്റ്റോ കറൻസികളുടെ ഇടപടാണ് വാസിർ എക്സ് നടത്തുന്നത്. ഫെമ നിയമങ്ങൾ ലംഘിച്ചാണ് വാസിർ എക്സിന്റെ പ്രവർത്തനമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി. അന്വേഷണ കാലയളവിൽ 880 കോടി ക്രിപ്റ്റോ കറൻസി ബിനാക്ക വാലറ്റിൽ നിന്നും സ്വീകരിച്ച ശേഷം 1400 കോടി ക്രിപറ്റോ കറൻസി ഇതേ വാലറ്റിൽ തിരികെ നിക്ഷേപിച്ചു എന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More