അടിയന്തരാവസ്ഥയുടെ 47-ാം വാര്‍ഷികദിനമായ 26-ന് കര്‍ഷകപ്രക്ഷോഭകര്‍ രാജ്യവ്യാപകമായി പ്രതിഷേധിക്കും

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം ഏഴ് മാസം തികയുന്നതിന്റെ ഭാഗമായി ജൂണ്‍ 26-ന് രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനുകള്‍ക്ക് മുന്‍പില്‍ ധര്‍ണ സംഘടിപ്പിക്കും, എല്ലാ പ്രതിഷേധക്കാരും കറുത്ത കൊടിയുയര്‍ത്തി പ്രതിഷേധിക്കും. രാഷ്ട്രപതി രാം നാഥ് കൊവിന്ദിന് മെമ്മോറാണ്ടം സമര്‍പ്പിക്കുമെന്നും എസ്‌കെഎം വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂണ്‍ 26-നെ ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് കര്‍ഷക നേതാവ് ഇന്ദര്‍ജിത് സിംഗ് പറഞ്ഞു. 1975-ല്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം കൂടിയാണ് ജൂണ്‍ 26. അന്ന് ഞങ്ങളുടെ പ്രതിഷേധം ഏഴ് മാസം പിന്നിടും. കൃഷി മാത്രമല്ല, ജനാധിപത്യ അവകാശങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. സ്വേച്ഛാധിപ്യ ഭരണത്തിനു കീഴില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ തന്നെയാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പ്രതിഷേധിക്കുന്ന സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരായി ആക്രമണങ്ങളുണ്ടാകുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. വനിതാ പ്രതിഷേധക്കാരുടെ ആശങ്കകളില്ലാതാക്കാനായി അവര്‍ക്കായി ഒരു സമിതി രൂപീകരിക്കും. അവര്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളും സമിതി പരിഹരിക്കുമെന്ന് ഉറപ്പുനല്‍കുന്നതായും ഇന്ദര്‍ജിത് സിംഗ് പറഞ്ഞു.

സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായാണ് രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. സമരം അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നിരവധി ഉപാധികള്‍ മുന്നോട്ടുവച്ചിരുന്നു എന്നാല്‍ അവയെല്ലാം തളളിയ കര്‍ഷകര്‍ നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഉപാധിയും സ്വീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More