ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ അന്തരിച്ചു

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥന്‍ സിയോണ ചന അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഐസോളിലെ ട്രിനിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സിയോണയുടെ മരണം മിസോറാം മുഖ്യമന്ത്രി സോറാംതാങ്കെ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഇദ്ദേഹത്തിന്‍റെ കുടുംബം മിസോറാമിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണമായിരുന്നു. ബാക്തോങ് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാവാന്‍ കാരണം ചനയുടെ വലിയ കുടുംബമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

38 ഭാര്യമാരും 89 മക്കളും, 33 കൊച്ചുമക്കളുമുള്‍പ്പെട്ടതായിരുന്നു സിയോണ ചനയുടെ കുടുംബം. 1945 ജൂലായ് 21-നായിരുന്നു സിയോണ ചന ജനിച്ചത്. ചന പോള്‍ എന്ന ഉപഗോത്രത്തിന്റെ തലവന്‍ കൂടിയാണ് സിയോണ ചന. ബാക്തോങിലെ നാലുനില വീട്ടിലാണ് ഈ വലിയ കുടുംബത്തിന്റെ താമസം. നൂറിലേറേ മുറികളിലായി മക്കളും മരുമക്കളും പേരക്കുട്ടികളും താമസിക്കുന്നു. സിയോണയുടെ മുറിയോടു ചേര്‍ന്നുളള ഡോര്‍മിറ്ററിയിലാണ് ഭാര്യമാരുടെ താമസം. ഒറ്റ അടുക്കളയിലാണ് ഇവര്‍ക്കെല്ലാമുളള ഭക്ഷണം പാകം ചെയ്യുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

17 വയസുളളപ്പോള്‍ തന്നേക്കാള്‍ മൂന്ന് വയസ് കൂടുതലുളള സ്ത്രീയയെയാണ് സിയോണ ആദ്യമായി വിവാഹം ചെയ്തത്. അദ്ദേഹം ഒരു വര്‍ഷം പത്ത് പേരേ വിവാഹം ചെയ്തിട്ടുണ്ട്. 2004ലായിരുന്നു സിയോണ അവസാനമായി വിവാഹം കഴിച്ചത്.

Contact the author

National Desk

Recent Posts

National Desk 9 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 3 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More