എയര്‍ ഇന്ത്യ: താല്പര്യപത്രം സ്വീകരിക്കുന്നത് ഇന്നവസാനിപ്പിക്കില്ല

ഡല്‍ഹി: എയര്‍ ഇന്ത്യയുടെ നൂറുശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍ ക്ഷണിച്ച സമ്മത പത്രത്തിന്‍റെ അവസാന തീയതി ഇന്നവസാനിക്കില്ല.വാങ്ങാന്‍ താല്‍പ്പര്യപ്പെട്ട് ഇതുവരെ ആരും വരാത്തതിനാല്‍ താല്പ്പര്യ പത്രം സ്വീകരിക്കുന്ന തീയതി ഈ മാസം മുപ്പത് വരെ നീട്ടാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് എയര്‍ ഇന്ത്യയുടെ വില്‍പ്പന നടത്തുന്നത്. താല്‍പ്പര്യ പത്രം സമര്‍പ്പിക്കാന്‍ നിശ്ചയിച്ച അവസാനതിയതി ഇന്ന് (മാര്‍ച്ച്‌ 17) അവസാനിച്ചെങ്കിലും ആരും വരാത്തതിനാല്‍ തീയതി നീട്ടുകയാണുണ്ടായത്.

വാങ്ങുന്നവര്‍ എയര്‍ ഇന്ത്യയുടെ ഇരുപത്തി നാലായിരം  കോടിയോളം വരുന്ന കടവും ഏറ്റെടുക്കണം. 2018-ല കമ്പനിയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും ആരും മുന്നോട്ടു വന്നിരുന്നില്ല. നിലവില്‍  ആറായിരം കോടി രൂപ നഷ്ടത്തിലുള്ള സ്ഥാപനമാണ്‌ എയര്‍ ഇന്ത്യ. അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്‍റെയും നൂറു ശതമാനം ഓഹരികളും വില്‍ക്കാനാണ് ഇപ്പോള്‍ സര്‍ക്കാരിന്‍റെ തീരുമാനം.



Contact the author

national desk

Recent Posts

National Desk 7 hours ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 8 hours ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 1 day ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 1 day ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 2 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 2 days ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More