മില്‍ഖാ സിംഗ് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ കായിക താരമെന്ന് പ്രധാനമന്ത്രി

ഡല്‍ഹി: ഇന്ത്യന്‍ കായിക ലോകത്തിന്റെ 'പറക്കും സിംഗ്'  മില്‍ഖാ സിംഗിന്റെ നിര്യാണത്തില്‍ കായിക താരങ്ങളും രാഷ്ട്രീയ സിനിമാ മേഖലകളിലുളളവരും അനുസ്മരിച്ചു. ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം നേടിയെടുത്ത കായിക താരത്തെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

' നമുക്ക് അസാധാരണനായ ഒരു കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നത്. എണ്ണമറ്റ ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനം നേടിയെടുക്കയാളാണ് മില്‍ഖ. അദ്ദേഹത്തിന്റെ വ്യക്തിത്വം ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ കടുത്ത വേദയുളവാക്കുന്നു' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കുറച്ചുനാള്‍ മുന്‍പ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. അന്ന് അത് അവസാനത്തെ സംഭാഷണമാകുമെന്ന് കരുതിയില്ല. വളര്‍ന്നുവരുന്ന നിരവധി കായിക താരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതയാത്രയില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊളളും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുളള ആരാധകര്‍ക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

'മില്‍ഖാ സിംഗ് ഒരു കായിക താരം മാത്രമല്ല, അര്‍പ്പണബോധവും ഊര്‍ജ്ജസ്വലതയുംകൊണ്ട് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രചോദനം നല്‍കിയയാളാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്റെ അനുശോചനം. ഇന്ത്യ അദ്ദേഹത്തെ ഓര്‍ക്കുന്നു' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

Contact the author

Web Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More