മോഹനൻ വൈദ്യർക്ക് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസം മരിച്ച പ്രകൃതി ചികിത്സകൻ മോഹനൻ വൈദ്യർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാത്രി മെഡിക്കൽ കൊളേജിൽ എത്തിച്ച മൃതദേഹത്തിൽ നിന്ന് ഇന്നലെ തന്നെ പരിശോധനയ്ക്കായി സ്രവം എടുത്തിരുന്നു. രാവിലെയാണ് റിസൾട്ട് വന്നത്. അതേസമയം, പോസ്റ്റ്‌ മാർട്ടത്തിനു ശേഷമെ മരണം കൊവിഡ് മൂലമാണോ അല്ലെയൊ എന്ന് അന്തിമമായി പറയാനാകുവെന്ന് ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്‌ മാർട്ടമടക്കമുള്ള കൂടുതല്‍ പരിശോധനകള്‍ക്കായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

മോഹനൻ വൈദ്യർക്ക് ഇന്നലെ രാവിലെ മുതൽ പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. ചേർത്തലയിൽ താമസിച്ചിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിലേക്ക് എത്തിയത്.

മരണത്തിന് മുൻപ് മോഹനൻ വൈദ്യർ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കും. ബന്ധുവീട്ടിലേക്ക് വന്ന സാഹചര്യം പൊലീസും അന്വേഷിക്കുന്നുണ്ട്. മറ്റെന്തെങ്കിലും മരുന്ന് കഴിച്ചിരുന്നൊ എന്ന കാര്യം പോസ്റ്റ്‌ മാർട്ടത്തിലേ വ്യക്തമാകു എന്ന് മെഡിക്കൽ കൊളേജിലെ ഡോക്ടർമാർ അറിയിച്ചു.

നിപ, കൊവിഡ് കാലത്തും വൈറസ് ഇല്ലെന്നതടക്കം ആധുനിക ചികിത്സ രീതിയെ വിമർശിച്ചതിന്റെ പേരിൽ ഒട്ടേറെത്തവണ മോഹനൻ വൈദ്യർ വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. നിപ കാലത്തെ പരാമർശങ്ങൾക്കെതിരെ അദ്ദേഹത്തിനെതിരെ പോലീസ്  കേസെടുത്ത് റിമാന്‍ഡ്‌ ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 4 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More