പ്രധാനമന്ത്രിയുടെ സർവകക്ഷിയോ​ഗം നിരാശപ്പെടുത്തിയെന്ന് യൂസഫ് തരി​ഗാമി

ജമ്മു കശ്മീരിന്റെ പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കണമെന്ന് സിപിഎം നേതാവ് യൂസഫ് തരി​ഗാമി. കശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടാനല്ല പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോ​ഗത്തിൽ പങ്കെടുത്തത്. ഭരണഘടന വാ​ഗ്ദാനം ചെയ്യുന്ന ജനങ്ങളുടെ അവകാശം പുനസ്ഥാപിക്കണമെന്നാണ് യോ​ഗത്തിൽ പങ്കെടുത്ത  നേതാക്കൾ ആവശ്യപ്പെട്ടതെന്ന് മുതിർന്ന സിപിഎം നേതാവ് പറഞ്ഞു.

ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പ്  നടത്തണമെന്ന ആവശ്യം തള്ളിക്കളയുന്നില്ല അതേസമയം, ജനങ്ങളുടെ ആവശ്യങ്ങളും ആ​ഗ്രഹങ്ങളും കണ്ടില്ലെന്ന് നടിക്കരുത്.  കേന്ദ്രസർക്കാർ ഒരു ഉറപ്പും നൽകിയിട്ടില്ല. ആഭ്യന്തരമന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിനെ കുറിച്ച് യോ​ഗത്തിൽ സംസാരിച്ചു. പ്രധാനമന്ത്രി പാർലമെന്റിനകത്തും പുറത്തും സംസ്ഥാന പദവി പുനസ്ഥാപിക്കുന്നതിൽ ഉറപ്പു നൽകിയിട്ടുണ്ട്. പക്ഷെ എപ്പോഴാണ് ഇത് സംഭവിക്കുകയെന്ന് താരി​ഗാമി ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാന പദവിക്കായി കാത്തിരിക്കാമെങ്കിൽ തെരഞ്ഞെടുപ്പിനായും കാത്തിരിക്കാം.വളരെയധികം പ്രതീക്ഷകളോടെയാണ് താൻ ഡൽഹിയിൽ എത്തിയതെങ്കിലും വെറുംകൈയോടെ മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീർ ജനതക്കായി എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡൽഹിയിൽ വന്നത്. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത് അറസ്റ്റിലായ പ്രായമായവരെയും രോഗികളെയും ജയിലിൽ നിന്ന് മോചിപ്പിക്കണമെന്ന് തരിഗാമി ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 1 day ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More
National Desk 1 day ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 3 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 3 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 4 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More