പാചകവാതകം: ഗാര്‍ഹിക, വാണിജ്യസിലിണ്ടറുകള്‍ക്ക് വന്‍ വിലവര്‍ദ്ധന

ഡല്‍ഹി: ഇന്ധന വില വര്‍ദ്ധനയ്ക്കെതിരെ രാജ്യത്ത് പ്രക്ഷോഭങ്ങള്‍ തലപൊക്കുന്നതിനിടെ പാചകവാതകത്തിന് കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വില വര്‍ദ്ധിപ്പിച്ചു. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 25.5 രൂപ വര്‍ദ്ധിക്കും. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ക്കുള്ള വാണിജ്യസിലിണ്ടറിന് ഒറ്റയടിക്ക് 80 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 840 രൂപക്ക് മുകളിലെത്തി. ജില്ലാടിസ്ഥാനത്തില്‍ ചെറിയ ഏറ്റക്കുറച്ചിലോടെ വില 840 രൂപക്ക് മുകളില്‍ തുടരും. വാണിജ്യസിലിണ്ടറിന് ഒറ്റയടിക്ക് 80 രൂപ വര്‍ദ്ധിച്ച് 1550 രൂപക്ക് മുകളിലെത്തി.  

കേരളത്തില്‍ ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, ഇടതുപക്ഷ കക്ഷികള്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ധനവില വര്ദ്ധനക്കെതിരെ ചെറിയ തോതിലാണെങ്കിലും പ്രത്യക്ഷ പ്രതിഷേധ സമരങ്ങള്‍ ഉയര്‍ന്നുവരികയാണ്. ഇതിനിടയിലാണ് ഇന്ന് (01/06/2021) മുതല്‍ പ്രാബല്യത്തിലാകും വിധം പാചകവാതക വില കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ വില പ്രതിമാസം 15 ഉം 16 ഉം തവണയാണ് നിലവില്‍ വര്‍ദ്ധിക്കുന്നത്. അന്താരാഷ്‌ട്ര വിപണിയില്‍ ഓയില്‍ വില കുത്തനെ താഴുമ്പോഴും അതിന്റെ ആനുകൂല്യം രാജ്യത്തെ ജനങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിയാത്ത വിധത്തില്‍ ഇവിടെ വില വര്‍ദ്ധിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില കുറയുകയും ഇവിടെ വില കുറയ്ക്കാതിരിക്കുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിന് ലഭിക്കുന്ന വന്‍തോതിലുള്ള വരുമാനത്തിന് പുറമെയാണ് അടിക്കടി വില വര്‍ദ്ധിക്കുന്നതിലൂടെ ലഭിക്കുന്നത്. ഏകദേശം 5 ലക്ഷം കോടിയാണ് ഇന്ധന നികുതിയിനത്തില്‍ മാത്രം സര്‍ക്കാരിന് പ്രതിവര്‍ഷം ലഭിക്കുന്നത്.

ലോകത്തില്‍ ഇന്ധന വില ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് ഇന്ത്യ. കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഈ ഘട്ടത്തില്‍ സര്‍ക്കാരിന്റെ നടപടി വ്യാപകമായ പ്രതിഷേധത്തിന് കാരണമാകും 

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More