മധ്യപ്രദേശ്‌ ഭരണ പ്രതിസന്ധി: വിശ്വാസവോട്ട് തേടിയുള്ള ഹർജി ഇന്ന‌്

ഭൂരിപക്ഷം തെളിയിക്കാന്‍ ഉടൻ വിശ്വാസവോട്ട്‌ തേടാൻ മധ്യപ്രദേശിലെ കമൽനാഥ്‌ സർക്കാരിനോട് നിര്‍ദേശിക്കണമെന്ന ഹർജിയിൽ സുപ്രീംകോടതിയിൽ ഇന്ന‌് വാദം കേൾക്കൽ തുടരും. എംഎൽഎമാരെ ബന്ദിയാക്കിവെച്ചിരിക്കുന്നു എന്ന‌് ആരോപിച്ച് കോൺഗ്രസ് നൽകിയ ഹർജിയും കോടതിക്ക് മുമ്പിലുണ്ട്. ജസ്‌റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്‌, ഹേമന്ത്‌ ഗുപ്‌ത എന്നിവരുൾപ്പെട്ട ബെഞ്ച്‌ ബുധനാഴ്‌ച വൈകുന്നേരംവരെ ഹർജിയിൽ വാദംകേട്ടെങ്കിലും തീരുമാനമെടുത്തിരുന്നില്ല.

എംഎൽഎമാരുടെ രാജിക്കാര്യത്തിൽ സ്പീക്കറോട് ഇന്ന് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി എംഎല്‍എ അരവിന്ദ് ബന്ദോരിയയും ഒരു എംപിയും ചേര്‍ന്ന് എംഎൽഎമാരെ ബന്ദിയാക്കിവെച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതിനിടെ, കര്‍ണാടകയിലെ റിസോര്‍ട്ടില്‍ താമസിക്കുന്ന വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ ആവശ്യമെങ്കില്‍ ബംഗളൂരുവിലെത്തി കാണുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് വ്യക്തമാക്കി. എംഎല്‍എമാരെ കാണാന്‍ ബുധനാഴ്ച ബംഗളൂരുവിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെ റിസോര്‍ട്ടിനു മുന്നില്‍ തടഞ്ഞിരുന്നു.

എന്നാല്‍, ബിജെപി തടങ്കലിലാക്കിയിട്ടില്ലെന്നും സ്വതന്ത്രരാണെന്നും വ്യക്തമാക്കി വിമത എംഎല്‍എമാര്‍ രംഗത്തെത്തി. രാജി സ്വീകരിക്കാതെ സ്പീക്കര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ബംഗളൂരുവില്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ 16 എംഎല്‍എമാര്‍ ആരോപിച്ചു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഡാനിഷ് അലി എംപിയെ ബിഎസ്പി സസ്‌പെന്‍ഡ് ചെയ്തു; തെറ്റായ തീരുമാനമെന്ന് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

സോണിയാ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ആലോചന

More
More
National Desk 1 day ago
National

പുറത്താക്കല്‍ മഹുവയെ കൂടുതല്‍ ശക്തയാക്കി, അവര്‍ മൃഗീയ ഭൂരിപക്ഷത്തില്‍ ലോക്‌സഭയിലേക്ക് തിരിച്ചെത്തും- ശശി തരൂര്‍

More
More
News Desk 1 day ago
National

ചോദ്യത്തിന് കോഴ ആരോപണം: മഹുവയെ പാര്‍ലമെന്റില്‍നിന്നും പുറത്താക്കി

More
More
Web Desk 2 days ago
National

മുന്‍ തെലങ്കാന മുഖ്യമന്ത്രി കെസിആര്‍ വഴുതി വീണു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

More
More
News Desk 2 days ago
National

നാലു സംസ്ഥാനങ്ങളില്‍ നേരിയ ഭൂചലനം; ആളപായമില്ല

More
More