ജാതി വിവേചനം: മദ്രാസ്‌ ഐ.ഐ.ടിയിലെ മലയാളി അദ്ധ്യാപകന്‍ രാജിവെച്ചു

ചെന്നൈ: മദ്രാസ്‌ ഐ. ഐ. ടി.യിലെ മലയാളി അധ്യാപകന്‍ ജാതിവിവേചനത്തെ തുടര്‍ന്ന് രാജി വെച്ചു. ഐ. ഐ. ടി. യിലെ  ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായിരുന്ന വിപിന്‍ പി ആണ് രാജിവെച്ചത്. ഡിപ്പാര്‍ട്ട്മെന്റില്‍ എക്കണോമിക്സ് വിഭാഗം അസിസ്റ്റന്റ്‌ പ്രൊഫസര്‍ ആയിരുന്ന വിപിന്‍ തന്‍റെ വകുപ്പ് മേധാവിക്ക് അയച്ച ഇ-മെയിലിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2019- ല്‍ ജോലിക്ക് പ്രവേശിച്ച അന്ന് മുതല്‍ ജാതി വിവേചനം നേരിടുകയായിരുന്നെന്നും, ഐ. ഐ. ടി. യില്‍ നടക്കുന്ന ജാതിവിവേചനത്തെകുറിച്ച് പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും വിപിന്‍ ആവശ്യപ്പെട്ടു. ഒബിസി വിഭാഗത്തില്‍പ്പെട്ട താന്‍ ഇത്ര കാലം കടുത്ത വിവേചനമാണ് നേരിട്ടതെന്നും ഇ- മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിപിന്‍റെ  ഇ-മെയില്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അംബേദ്കര്‍ സ്റ്റഡി സര്‍ക്കിളടക്കമുള്ള സംഘടനകള്‍ ഇത് പങ്കുവെച്ചിരുന്നു.

വിപിന്റെ രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ മദ്രാസ് ഐ.ഐ.ടി. തയ്യാറായിട്ടില്ല. ഇ-മെയിലിനെ കുറിച്ച് പ്രതികരിക്കുന്നില്ലെന്നും സ്ഥാപനത്തിലെ ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ എന്നിവര്‍ സമര്‍പ്പിക്കുന്ന പരാതികള്‍ നടപടിക്രമങ്ങളനുസരിച്ച് പരിഗണിക്കപ്പെടുമെന്നാണ് ഐ.ഐ.ടി. പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മദ്രാസ്‌ ഐ. ഐ. ടി. യില്‍ മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ നായരുടെ മൃതദേഹമാണ് കത്തിക്കരിച്ച നിലയില്‍ കണ്ടെത്തിയത് .

Contact the author

Web Desk

Recent Posts

Web Desk 1 hour ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 day ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More