സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില വഷളായി; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

ഡല്‍ഹി: ഭീമാ കൊറേഗാവ്- എല്‍ഗാര്‍ പരിഷത്ത് കേസില്‍ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ഫാദര്‍ സ്റ്റാന്‍ സ്വാമിയെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ബോംബൈ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അദ്ദേഹം സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില അര്‍ധരാത്രിയോടെ വഷളായി. ഓക്‌സിജന്‍ നില ഏറിയും കുറഞ്ഞും നില്‍ക്കുകയാണ് അതിനാല്‍ ശ്വാസമെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ടെന്ന് സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായി വ്യക്തമാക്കി.

സ്റ്റാന്‍ സ്വാമിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടുളള പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹര്‍ജി ബോംബൈ ഹൈക്കോടതി ജൂലൈ ആറിലേക്ക് മാറ്റിയിരുന്നു. 2017- ഡിസംബര്‍ 31-ന് പൂനെയിലെ എല്‍ഗാര്‍ പരിഷത്തില്‍ നടന്ന സിപി ഐ മാവോയിസ്റ്റ് യോഗത്തില്‍ രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുളള ഗൂഢാലോചന നടന്നെന്നാണ് എന്‍ ഐ എ കുറ്റപത്രത്തില്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്റ്റാന്‍ സ്വാമി പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനാണ് . സ്വാമിയുടെ രണ്ട് ചെവിയുടെയും കേള്‍വിശക്തി ഏതാണ്ട് നഷ്ടമായിട്ടുണ്ടെന്ന് മുംബൈയിലെ ജെ.ജെ ആശുപത്രി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കാല്‍മുട്ടിന് വിറയല്‍ ഉണ്ട്, കാലിന് മുകളിലേക്ക് തളര്‍ച്ചയുമുണ്ട്. അതിനാല്‍ സ്റ്റാന്‍ സ്വാമിക്ക് നടക്കാന്‍ വാക്കിംഗ് സ്റ്റിക്കോ, വീല്‍ച്ചെയറോ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആശുപത്രിയിലേക്ക് മടങ്ങിപ്പോകണോ എന്ന കോടതിയുടെ ചോദ്യത്തിന് അവിടത്തെ ചികിത്സയേക്കാള്‍ ഭേദം മരണമാണ്, മരിക്കുന്നത് റാഞ്ചിയിലെ സുഹൃത്തുക്കള്‍ക്ക് നടുവില്‍ വച്ചാണെങ്കില്‍ ഭേദമായിരുന്നു എന്നായിരുന്നു സ്റ്റാന്‍ സ്വാമി മറുപടി നല്‍കിയത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More