'നടക്കാനാവാത്ത' പ്രഗ്യാ സിംഗ് ഡാന്‍സ് കളിച്ച് വിവാദത്തില്‍

ഡല്‍ഹി: ബിജെപി എംപി പ്രഗ്യാ സിംഗ് താക്കൂര്‍ വീണ്ടും വിവാദത്തില്‍. മാലേഗാവ് സ്‌ഫോടനക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രഗ്യാ ഡാന്‍സ് കളിച്ചാണ് വീണ്ടും വിവാദത്തിലായിരിക്കുന്നത്. ഒരു വിവാഹവീട്ടിലെ പരിപാടികള്‍ക്കിടയില്‍ സ്ത്രീകളോടൊപ്പം ചുവടുവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തിറങ്ങിയ വീഡിയോ. പ്രഗ്യാ സിംഗ് ജാമ്യത്തിലിറങ്ങിയ ശേഷം പുറത്തിറങ്ങി വിവാദത്തിലാകുന്ന മൂന്നാമത്തെ വീഡിയോയാണ് കല്യാണവീട്ടിലേത്. നേരത്തേ ഇവര്‍ ഫുഡ്‌ബോള്‍ കളിക്കുന്ന വീഡിയോയും വൈറലായിരുന്നു.

സ്തനാര്‍ഭുദമുളളതിനാല്‍ പരസഹായം കൂടാതെ നടക്കാനാവില്ലെന്നും മറ്റുമുളള ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രഗ്യാ സിംഗ് ജാമ്യത്തിനായി അപേക്ഷിച്ചത്. ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നതിനാല്‍ വീല്‍ ചെയറിലായിരുന്നു ജാമ്യം ലഭിക്കുന്നതുവരെയും പ്രഗ്യയുടെ സഞ്ചാരം. തെരഞ്ഞെടുപ്പില്‍ പ്രഖ്യാസിംഗ് വീല്‍ചെയറിലിരുന്ന്  പ്രചരണം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു.

2008-ലായിരുന്നു മാലേഗാവ് സ്‌ഫോടനം നടന്നത്. അന്നത്തെ സ്‌ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നൂറിലേറേപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മലേഗാവ് പളളിക്കുസമീപമുണ്ടായിരുന്ന വാഹനത്തിലുണ്ടായിരുന്ന സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. ഈ വാഹനം പ്രഗ്യാ സിംഗിന്റെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.

സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകയാണ് പ്രഗ്യ എന്ന് മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡും കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച എന്‍ ഐ എ കുറ്റപത്രത്തില്‍ നിന്ന് പ്രഗ്യാ സിംഗിന്റെ പേര് നീക്കം ചെയ്യുകയായിരുന്നു. ഒന്‍പത് വര്‍ഷത്തോളം കേസില്‍ വിചാരണ നേരിട്ട പ്രഗ്യാ സിംഗ് ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിലിറങ്ങിയത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More