കോഴിക്കോട്ട് വ്യാപാരികളുടേത് പ്രകോപനപരമായ സമീപനം - എ. കെ. ശശീന്ദ്രന്‍

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ പ്രതിഷേധിച്ച വ്യാപാരികളുടെ സമീപനം പ്രകോപനപരമായിരുന്നെന്ന് മന്ത്രി എ. കെ. ശശീന്ദ്രന്‍. കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ പോസറ്റിവിറ്റി നിരക്ക് കൂടിയ ജില്ലകളില്‍ ഒന്ന് കോഴിക്കോടാണ്. ഇക്കാര്യം മനസിലാക്കാതെ വ്യാപരികള്‍ പ്രതിഷേധം നടത്തുന്നത്  രോഗവ്യപനത്തിന് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാദിവസവും കടകള്‍ തുറക്കണമെന്നാവശ്യപ്പെട്ടാണ് വ്യാപാരികള്‍ പ്രതിഷേധിച്ചത്. ബാരിക്കേഡുകള്‍ മറികടന്ന് വ്യാപാരികള്‍ മിഠായിത്തെരുവില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വ്യാപാരികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. നിയന്ത്രണം ലംഘിച്ച് കട തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതിയുളളത്. വ്യാപാരികളുടെ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ തേജ് എന്‍ ലോഹിത് റെഡ്ഡി പറഞ്ഞു. വിഷയം പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More