എല്ലാവര്‍ക്കും ഏറെ പ്രിയപ്പെട്ട മത്സ്യങ്ങളിലൊന്നാണ് ഗോള്‍ഡ് ഫിഷ്. വീടുകളില്‍ ഒരു ചെറിയ ബൗളിനുള്ളില്‍ ഗോള്‍ഡ് ഫിഷിനെ വളര്‍ത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇവയെ തടാകത്തിലും കുളത്തിലും ഇടരുതെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എസിലെ മിനസോട്ട മുനിസിപ്പല്‍ അധികൃതര്‍. ഇത്തരം മത്സ്യങ്ങളെ പൊതു ജലാശയങ്ങളില്‍ ഇടുന്നത് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് യു.എസിലെ മിനസോട്ട മുനിസിപ്പല്‍ അധികാരികള്‍ വ്യക്തമാകുന്നത്.
' ദയവായി സ്വർണ്ണമത്സ്യങ്ങളെ കുളങ്ങളിലേക്കും തടാകങ്ങളിലേക്കും വിടരുത്. അവ നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ വലുപ്പമുള്ളതായിത്തീരും. കുളത്തിനടിയിലെ അടിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെടികളെ നശിപ്പിക്കുകയും ചെയ്യുന്നതിലൂടെ ജലത്തിന്റെ ഗുണനിലവാരം കുറയുന്നു' വെന്നും മിനിസോട്ട മുനിസിപ്പല്‍ ഭരണകൂടം തങ്ങളുടെ സാമൂഹ്യമാധ്യമ പേജ് വഴി മുന്നറിയിപ്പ് നല്‍കുന്നു.
വലിയ ഗോൾഡ് ഫിഷുകളെ കഴിഞ്ഞ ദിവസങ്ങളില്‍ മിനിസോട്ടയിലെ കെല്ലർ തടാകത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് മിനിസോട്ട മുനിസിപ്പല്‍ ഭരണകൂടം ഇതിനെ കുറിച്ച് പഠിക്കുകയും, ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.