തിരുവനന്തപുരം: എസ്എസ്എല്‍സി റെക്കോര്‍ഡ് വിജയത്തെക്കുറിച്ചുളള മുന്‍ വിദ്യാഭ്യാസമന്ത്രി പി. കെ. അബ്ദുറബ്ബിന്റെ പ്രതികരണത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എംഎല്‍എ. ഗോപാലേട്ടന്റെ പശുവും ആമിനത്താത്തയുടെ കോഴിയും വെറുതെ അങ്ങ് ജയിച്ചതല്ല, അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന കാലത്ത് പുസ്തകങ്ങള്‍ പോലും കിട്ടാനില്ലായിരുന്നു. എന്നിട്ടും ഒരുപാട് കഷ്ടപ്പെട്ട് ജയിച്ചവരാണവര്‍. അതുതന്നെയാണ് അവരുടെ വിജയത്തിന്റെ സൗന്ദര്യവും എന്ന് പി. വി. അന്‍വര്‍ പറഞ്ഞു.
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചതിനുപിന്നാലെയായിരുന്നു പി. കെ. അബ്ദുറബ്ബിന്റെ പ്രതികരണം. വിജയശതമാനം 99.47 ആണ്. ഗോപാലേട്ടന്റെ പശുവുമില്ല, ആമിനത്താത്തയുടെ പൂവന് കോഴിയുമില്ല, സ്കൂളിന്റെ ഓടുമാറ്റാന് വന്ന ബംഗാളിയുമില്ല. റിസള്‍ട്ട് പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ട് ഇജ്ജാതി ട്രോളുകളൊന്നുമില്ല എന്നായിരുന്നു അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
യുഡിഎഫിന്റെ കാലത്ത് വിജയശതമാനം ഉയര്‍ന്നാല്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലകുറച്ചുകാണുകയും മന്ത്രിയെ ട്രോളുകയും കുറ്റപ്പെടുത്തുകയുമാണ് ഇടതുസൈബര്‍ പോരാളികളുടെ സ്ഥിരം പണിയെന്ന് അദ്ദേഹം പറഞ്ഞു.