തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്‍റെ പേരില്‍ മുസ്ലിം ലീഗ് നേതാവ് പി കുഞ്ഞാലിക്കുട്ടി ഭിന്നതയുണ്ടാക്കുവാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. നിലവിലെ സാഹചര്യത്തില്‍ കോടതി വിധിയെ അംഗീകരിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
പുതിയ സ്കോളര്‍ഷിപ്പ് നയമനുസരിച്ച് നൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭ്യമാക്കും. സ്കോളര്‍ഷിപ്പിന്‍റെ ഭാഗമായി വരുന്ന അതിക ചിലവ് സര്‍ക്കാര്‍ വഹിക്കാനാണ് തീരുമാനമായിരിക്കുന്നത്. തെറ്റായ പ്രചരണങ്ങള്‍ ഇല്ലാതാക്കുവാനാണ് എല്ലാവരുമായും സര്‍ക്കാര്‍ ആശയവിനിമയം നടത്തിയത്. കുഞ്ഞാലിക്കുട്ടി ശ്രമിക്കുന്നത് ഇവിടെ ഒരു പിളര്‍പ്പുണ്ടാക്കുവാനാണ്. എന്നാല്‍ കേരളം അത് നിരാകരിക്കുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഷയത്തെ മറ്റൊരു രീതിയില്‍ കൊണ്ട് വരുവാനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. 80:20 അനുപാതം ലീഗ് ഭരണത്തിലിരിക്കുമ്പോഴും നടപ്പിലാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ മാറ്റം കോടതി വിധിയുടെ അടിസ്ഥാനത്തിലാണെന്ന് എല്ലാവരും മനസിലാക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു.