കോവിഡ്19: കള്ള്ഷാപ്പ് ലേലത്തിനെതിരെ വീണ്ടും പ്രതിഷേധം.

കോവിഡ്19 ഭീതി നിലനിൽക്കുന്ന സാഹചര്യത്തിലുള്ള സംസ്ഥാന സർക്കാറിന്റെ കള്ള്ഷാപ്പ് ലേലത്തിനെതിരെ വീണ്ടും പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കളള് ഷാപ്പ് ലേലം നടന്ന കോഴിക്കോട്,തൃശ്ശൂർ,കോട്ടയം, കൊല്ലം എന്നിവിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. നാല് ഇടങ്ങളിലും ലീ​ഗ്, കോൺ​ഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ലേലഹാളിലേക്ക് പ്രതിഷേധക്കാർ തള്ളിക്കയറാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. പ്രവർത്തകരെ പൊലീസ് ബലം പ്രയോ​ഗിച്ച് അറിസ്റ്റ് ചെയ്തു.

ലേലം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കോഴിക്കോട് യുത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ലേല സ്ഥലത്തേക്ക് പോവുകായിരുന്ന ഉദ്യോ​ഗസ്ഥരെയും കോൺ​ട്രാക്റ്റർമാരെയും പ്രവർത്തകർ തടയാൻ ശ്രമിച്ചു. പിന്നലെ പ്രതിഷേധവുമായി യുത്ത് ലീ​ഗ് പ്രവർത്തകരും എത്തി.  കോട്ടയത്ത് യൂത്ത് കോൺ​ഗ്രസുകാരെ പൊലീസ് വഴിയിൽ തടഞ്ഞ അറസ്റ്റ് ചെയ്ത് നീക്കി. ഏതാനും പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊല്ലം ചിന്നക്കടയിലായിരുന്നു പ്രതിഷേധം. കോവിഡ്19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ മുന്നൊരുക്കങ്ങൾക്ക് ശേഷമാണ് ലേല നടപടിയിലേക്ക് കടന്നതെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി

Contact the author

web desk

Recent Posts

Web Desk 11 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 3 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More