വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം; മിഠായിത്തെരുവില്‍ സംഘര്‍ഷം

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവില്‍ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ പൊലീസ് ശ്രമം. വഴിയോരക്കച്ചവടം നിരോധിച്ച് കമ്മീഷണര്‍ ഇറക്കിയ ഉത്തരവ് പാലിക്കാതെ കച്ചവടക്കാര്‍ വില്‍പ്പന നടത്താന്‍ ശ്രമിച്ചതാണ് പൊലീസും വഴിയോരക്കച്ചവടക്കാരും തമ്മില്‍  സംഘര്‍ഷമുണ്ടാവാന്‍ കാരണം. പൊലീസ് നിര്‍ബന്ധിച്ച് കച്ചവടം അവസാനിപ്പിച്ചതോടുകൂടി വഴിയോരക്കച്ചവടക്കാരുടെ സംഘടന പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

മിഠായിത്തെരുവില്‍ ഒരുകാരണവശാലും വഴിയോരക്കച്ചവടം അനുവദിക്കില്ല. നിരോധനം മറികടന്ന് കച്ചവടം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ഇന്നലെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ലൈസന്‍സുളള 102 വഴിയോരക്കച്ചവടക്കാര്‍ മിഠായിത്തെരുവിലുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡ് മൂലം വളരെയധികം കഷ്ടതകളനുഭവിക്കുന്നവരാണ് തങ്ങളും. എല്ലാ മേഖലകളിലും ഇളവുകള്‍ അനുവദിക്കുമ്പോള്‍ വഴിയോരക്കടകളോട് മാത്രം എന്തിനാണ് ഈ അനീതി എന്നാണ് കച്ചവടക്കാര്‍ ചോദിക്കുന്നത്. ബക്രീദ് പ്രമാണിച്ച് എല്ലാ മേഖലകള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ വഴിയോരക്കടകള്‍ തുറക്കാന്‍ അനുമതിയില്ല.

Contact the author

Web Desk

Recent Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 5 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More