അരിയുടെ വില വിശക്കുന്ന മനുഷ്യരോട് ചോദിക്കൂ; വി. ടി. ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ് ഐ

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പച്ചരി ദൈവമെന്ന് പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് വി. ടി. ബല്‍റാമിന് മറുപടിയുമായി ഡിവൈഎഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍. ആരോ കൊണ്ടുവച്ച ഒരു ബോര്‍ഡിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍വരെ മുഖ്യമന്ത്രിയെ പച്ചരി എന്ന് ചേര്‍ത്ത് വിളിക്കുന്നതായി കണ്ടു. കേരളം പട്ടിണി കിടക്കാതിരിക്കാന്‍ അരിയും ഭക്ഷ്യപദാര്‍ത്ഥങ്ങളും നല്‍കിയതിലുളള പരിഹാസമാണത്. പ്രതിപക്ഷത്തെ പോരാളികളുടെയും സോഷ്യല്‍ മീഡിയാ ബുദ്ധിജീവികളുടെയും നിലവാരമോര്‍ത്ത് സഹതാപം തോന്നുന്നു എന്ന് എം ഷാജര്‍ പറഞ്ഞു.

അരിയുടെ വില വിശക്കുന്ന മനുഷ്യരോട് ചോദിച്ചു മനസിലാക്കിയാല്‍ വി. ടി. ബലരാമന്മാര്‍ ഇത്ര അധ:പതിക്കില്ലായിരുന്നു എന്നും ഷാജര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷാജറിന്റെ പ്രതികരണം.

പിണറായി വിജയന്‍ കേരളത്തിന്റെ ദൈവം എന്നായിരുന്നു മലപ്പുറം പച്ചീരി മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം വച്ച ഫ്ലക്സിലെ പ്രധാന വാചകം. 'ആരാണ് ദൈവമെന്ന് നിങ്ങള്‍ ചോദിച്ചു. അന്നം തരുന്നവനാണ് ദൈവമെന്ന് ജനം പറഞ്ഞു. 'കേരളത്തിന്റെ ദൈവം' എന്നാണ് ഫ്ലക്സില്‍ എഴുതിയിരുന്നത്.

'രണ്ട് പ്രതിഷ്ഠയാണവിടെ, ഒന്ന് അനുഗ്രഹം തരുന്ന വൈകുണ്ഠത്തിന്റെ ദൈവം പച്ചീരി വിഷ്ണു. രണ്ട് അന്നം തരുന്ന കേരളത്തിന്റെ ദൈവം പച്ചരി വിജയന്‍' എന്നായിരുന്നു വി. ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 


Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

ധീരജിന്റെ കുടുംബത്തിന് ധനസഹായം കൈമാറി

More
More
Web Desk 17 hours ago
Keralam

നെഹ്‌റുവും ഗാന്ധിയും ജയിലില്‍ കിടന്നിട്ടില്ലേ; നിയമസഭാ കയ്യാങ്കളിക്കേസില്‍ ഇ പി ജയരാജന്‍

More
More
Web Desk 18 hours ago
Keralam

അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് തരൂര്‍; രാഹുലുമായി കൂടിക്കാഴ്ച നടത്തി

More
More
Web Desk 20 hours ago
Keralam

ജോലിയെടുക്കാതെ പദവിയില്‍ ഇരിക്കാമെന്ന് ആരും കരുതേണ്ട; ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

More
More
Web Desk 21 hours ago
Keralam

ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും; ഒത്തുതീര്‍പ്പിനു ശ്രമിക്കുമെന്ന് നടന്‍

More
More
Web Desk 1 day ago
Keralam

ഏഷ്യാനെറ്റ് ന്യൂസ് ക്യാമറമാന്‍ ജിതേഷ് ജിത്തു വാഹനാപകടത്തില്‍ മരിച്ചു

More
More