നായയെ കെട്ടിവലിച്ച സംഭവം; യുവാവ് അറസ്റ്റില്‍

കോട്ടയം: കോട്ടയം അയര്‍ക്കുന്നത്ത് നായയെ കാറിനുപിന്നില്‍ കെട്ടി വലിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. ജെഹു തോമസ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മൃഗങ്ങള്‍ക്കെതിരെയുളള ക്രൂരത തടയുന്ന നിയമപ്രകാരമാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ നായയെ കാറില്‍ കെട്ടിയിരുന്ന വിവരം തനിക്കറിയില്ലായിരുന്നു എന്നാണ് ഇയാളുടെ മൊഴി.

നായയുടെ കൂട് തകര്‍ന്നതിനെ തുടര്‍ന്ന് വീട്ടുകാരില്‍ ഒരാള്‍ നായയെ കാറിനുപിന്നില്‍ കെട്ടിയിടുകയായിരുന്നു. അതറിയാതെയാണ് താന്‍ കാറെടുത്തത്. പണമെടുക്കാനായി എടിഎമ്മിലേക്കാണ് പോയത്. വാഹനമോടിക്കുമ്പോള്‍ തനിക്ക് അറിയില്ലായിരുന്നു പിറകില്‍ നായയുണ്ടെന്ന്. തുടര്‍ന്ന് എടിഎമ്മിനുപിന്നില്‍ നിര്‍ത്തിയപ്പോള്‍ നാട്ടുകാര്‍ പറയുമ്പോഴാണ് താന്‍ വിവരമറിഞ്ഞത് എന്നാണ് യുവാവ് പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കാറില്‍ കെട്ടിവലിച്ച നായ ചത്തിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചേ ളാക്കാട്ടൂര്‍ അയര്‍ക്കുന്നം റോട്ടിലായിരുന്നു ദൌര്‍ഭാഗ്യകരമായ സംഭവം നടന്നത്. നായയെ കെട്ടിവലിച്ചുകൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുമുന്‍പും കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ട്. മലപ്പുറം എടക്കരയില്‍ നായയെ ബൈക്കില്‍ കെട്ടി വലിച്ച സംഭവത്തില്‍ ഉടമസ്ഥന്‍ വില്‍സണ്‍ സെവ്യരിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീടിനുമുന്‍പില്‍ ഉണ്ടായിരുന്ന ചെരുപ്പ് കടിച്ച് കേടുവരുത്തിയതിനാണ് നായയെ ഉപദ്രവിച്ചത് എന്നായിരുന്നു ഉടമസ്ഥന്റെ മൊഴി.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More