കേരളത്തില്‍ ഓണ്‍ലൈന്‍ ആയുധ വില്‍പ്പന സജീവം

തിരുവനന്തപുരം: കേരളത്തില്‍ ഓണ്‍ലൈന്‍ ആയുധ വില്‍പ്പന സജീവം. ടെലഗ്രാം, സിഗ്നല്‍ എന്നീ ചാറ്റിങ് ആപ്പുകള്‍ ഉപയോഗിച്ചാണ് വില്പനകള്‍ നടക്കുന്നത്. പണത്തിന് പകരം ഇ-കറന്‍സിയായ ബിറ്റ് കോയിന്‍ വഴിയാണ് ഇടപാടുകള്‍. കോതമംഗലത്ത് കാമുകിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ രാഖിന് തോക്ക് എവിടെ നിന്ന് ലഭിച്ചു വെന്ന അന്വേഷണത്തിലാണ് ഇക്കാര്യം പുറത്ത് വന്നത്.

ആയുധ വില്‍പ്പന നടത്തുന്ന സംഘം ഓണ്‍ലൈന്‍ മേഖലയില്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്. ആദ്യം വാട്സാപ്പ് വഴിയാണ് കൂടുതലായും വില്പന ഉണ്ടായിരുന്നത്. എന്നാല്‍ ഈ മൊബൈല്‍ ആപ്പിലൂടെ വിവരങ്ങള്‍ ചോരുന്നുവെന്ന് മനസിലായതോടെ കച്ചവടക്കാര്‍ മറ്റ് സുരക്ഷിത അപ്പുകളായ ടെലിഗ്രാം, സിഗ്നല്‍ എന്നിവയിലേക്ക് മാറുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ഡാര്‍ക്ക്‌ വെബ് എന്ന ഓണ്‍ലൈന്‍ അധോലോകമാണ് പ്രധാനമായും കേരളത്തില്‍ ആയുധ വില്പന നടത്തുന്നത്. സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് കൂടുതല്‍ സുരക്ഷിതരായി ഇടപാടുകള്‍ നടത്താനും സാധിക്കും. നിലവിലെ സാഹചര്യമനുസരിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ വഴി ആര്‍ക്കും ആയുധങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. 

Contact the author

Web Desk

Recent Posts

Web Desk 20 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 22 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 2 days ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 4 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More