ഡല്‍ഹി: രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിടുന്നതിനെതിരെ സിപിഎം പൊളിറ്റ്ബ്യൂറോ. സ്‌കൂളുകള്‍ തുറക്കുന്നതിന് അടിയന്തര തീരുമാനം കൈകൊള്ളണമെന്ന് പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. അധ്യാപകരെയും, വിദ്യാര്‍ഥികളെയും മുന്നണി പോരാളികളായി കണ്ട് വാക്സിന്‍ നല്‍കണമെന്നും പൊളിറ്റ്ബ്യൂറോ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ സാഹചര്യമനുസരിച്ച് എല്ലാ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇപ്പോള്‍ സാധ്യമല്ല. കൂടാതെ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം കൂടി വരികയുമാണ്. അതോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകുമെന്നും പൊളിറ്റ്ബ്യൂറോ വ്യക്തമാക്കി.
കൊവിഡ് മൂലം രാജ്യം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ 2020 മാര്‍ച്ചില്‍ സ്‌കൂളുകള്‍ അടക്കുകയായിരുന്നു. വാക്സിന്‍ വിതരണം പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് സ്‌കൂളുകള്‍ തുറക്കാന്‍ സാധിക്കാത്തത്. അതോടൊപ്പം മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുകയെന്ന പഠനവും സ്‌കൂളുകള്‍ തുറക്കുന്നത് അനിശ്ചിതത്വത്തിലാക്കുന്നു.