മേധാ പട്കറെ മധ്യപ്രദേശില്‍ അറസ്റ്റ് ചെയ്തു

ഖാര്‍ഗോണ്‍: മധ്യപ്രദേശിലെ തുണി മില്ലിന് മുന്‍പില്‍ സമരം ചെയ്ത പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ അടക്കം 350 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖാര്‍ഗോണിലാണ് സംഭവം. തൊഴിലാളികള്‍ ജോലി ചെയ്തിരുന്ന തുണി മില്ല് പുതിയ ഗ്രൂപ്പിന് ഉടമസ്ഥന്‍ വില്‍ക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തൊഴിലാളികള്‍ സമരം നടത്തിയത്.

കമ്പനി അടച്ച് പൂട്ടുന്നതിന് മുന്‍പ് ജോലി ചെയ്യുന്നവരെ വീണ്ടും നിയമിക്കാനുള്ള ആവശ്യം കമ്പനി അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ്‌ തൊഴിലാളികള്‍ സമരം ചെയ്യുന്നതെന്ന് തൊഴിലാളികളുടെ സംഘടനയായ ജനതാ ശ്രമിക് സംഘടനയിലെ രാജ്കുമാര്‍ ദുബെ പറഞ്ഞത്. തൊഴിലില്‍ പ്രവേശിക്കണമെന്നുള്ളതുകൊണ്ടുതന്നെ തൊഴിലാളികളാരും വി.ആര്‍.എസ് എടുത്തില്ലെന്നും  ദുബെ അറിയിച്ചു. ജീവനക്കാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാനെത്തിയ മേധാ പട്കറെ ഖാര്‍ഗോണില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

നിയമ വിരുദ്ധമായി സമരം നടന്നതിനാലാണ് തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു. സര്‍ക്കാര്‍ ഭൂമി കൈയേറിയാണ് പ്രതിക്ഷേധക്കാര്‍ സമരം നടത്തിയത്. സ്ഥലം ഒഴിയാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. തഹസില്‍ദാര്‍ തൊഴിലാളികള്‍ക്ക് നോട്ടിസ് നല്‍കി 48 മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More