'എല്‍ എല്‍ ബി കഴിഞ്ഞയുടന്‍ ജഡ്ജിമാര്‍ ആടിനെ വാങ്ങി വളര്‍ത്താതിരുന്നത് എന്തുകൊണ്ടാണ്'; കണ്ണൂര്‍ മേയര്‍

കണ്ണൂര്‍: മലയാളികള്‍ സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മനോഭാവം മാറ്റണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തിനെതിരെ കണ്ണൂര്‍ മേയര്‍ ടി. ഒ മോഹനന്‍. എംഎസ് സി കഴിഞ്ഞവര്‍ക്ക് ആടിനെ വളര്‍ത്താം എന്നാല്‍ നമ്മളത് ചെയ്യില്ല സ്റ്റാറ്റസ് നോക്കും എന്ന ഹൈക്കോടതിയുടെ പരാമര്‍ശത്തെയാണ് കണ്ണൂര്‍ മേയര്‍ വിമര്‍ശിച്ചത്. പിഎസ് സി റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ടുകൊണ്ടുളള യൂത്ത് കോണ്‍ഗ്രസ് ധര്‍ണയിലായിരുന്നു മേയറുടെ പ്രതികരണം.

എല്‍എല്‍ബി കഴിഞ്ഞയുടന്‍ ജഡ്ജിമാര്‍ ആടിനെയോ പശുവിനെയോ വാങ്ങി വളര്‍ത്താതിരുന്നത് എന്തുകൊണ്ടാണ് എന്ന് അദ്ദേഹം ചോദിച്ചു. ജഡ്ജിയായിരിക്കുമ്പോള്‍ എന്തും വിളിച്ചുപറയാമെന്നാണ് ചില ന്യായാധിപന്മാര്‍ കരുതുന്നത് എന്നും ടി. ഒ മോഹനന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളത്തില്‍ മാത്രമാണ് സര്‍ക്കാര്‍ ജോലി തന്നെ വേണമെന്നുളള പ്രവണതയുളളത്. ബിരുദം നേടിക്കഴിഞ്ഞാലുടന്‍ സര്‍ക്കാര്‍ ജോലിക്കായുളള ശ്രമത്തിലാണ് കേരളത്തില്‍ മിക്കവരും. മറ്റൊരു ജോലിയെക്കുറിച്ച് മലയാളികള്‍ക്ക് ചിന്തിക്കാന്‍ പോലുമാകുന്നില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി  പറഞ്ഞത്.  പിഎസ് സി എഴുതി ലഭിച്ച ജോലിക്ക് മുന്‍പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ജോലി നഷ്ടമായ യുവാവ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എം. എസ് .സി പഠിക്കുന്നവര്‍ക്ക് ആടിനെ വളര്‍ത്താം എന്നാല്‍ നമ്മള്‍ അതുചെയ്യില്ല. സര്‍ക്കാര്‍ ജോലി തന്നെ വേണമെന്ന മാനസികാവസ്ഥ കേരളത്തിലുളളവരിലാണ് കൂടുതല്‍. സര്‍ക്കാര്‍ ജോലി എന്നത് അന്തിമമല്ലെന്നും കോടതി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More