ഡല്‍ഹി ബലാത്സംഗം; പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ രാഹുല്‍ ഗാന്ധിയുടെ അക്കൌണ്ടില്‍ നിന്ന് ട്വിറ്റര്‍ നീക്കി

ഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി മരണപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ കോണ്‍ഗ്രസ്‌ നേതാവ് രാഹുല്‍ ഗാന്ധിയുടെ അക്കൌണ്ടില്‍ നിന്ന് ട്വിറ്റര്‍ നീക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെക്കുന്നത് വഴി മരണപ്പെട്ട കുട്ടിയുടെ ഐഡന്‍റ്റി വെളിപ്പെടുകയാണെന്നാരോപിച്ച് ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്‍റെ നിര്‍ദേശപ്രകാരമാണ് നടപടി. 

കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ നീക്കണമെന്ന് ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. ഇത് മരിച്ച പെണ്‍കുട്ടിയുടെ വ്യക്തിത്വം വെളിപ്പെടുത്തി. അതിനാല്‍ ഈ അക്കൌണ്ടിനെതിരെ കേസ് എടുക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. 

മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അവര്‍ക്ക് നീതിയാണ് വേണ്ടത് മറ്റൊന്നും വേണ്ട. നീതി ലഭിക്കുന്നില്ലെന്നും അവരെ സഹായിക്കണമെന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. കൂടെയുണ്ടാകുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. അവളുടെ മാതാപിതാക്കളുടെ കണ്ണീരിന് ഒന്നേ പറയുന്നുളളു, അവരുടെ മകള്‍, ഈ രാജ്യത്തിന്റെ മകള്‍ അവള്‍ നീതി അര്‍ഹിക്കുന്നു. നീതിക്കായുളള പോരാട്ടത്തില്‍ താന്‍ അവരുടെ കൂടെയാണെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനൊപ്പമാണ് രാഹുല്‍ഗാന്ധി മാതാപിതാക്കളുടെ ഫോട്ടോ പങ്കുവെച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഞായറാഴ്ച്ചയാണ് ഡല്‍ഹിയിലെ നങ്കലില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. നങ്കല്‍ റായ് പ്രദേശത്തെ ശ്മശാനത്തിനുസമീപമുളള വാടകവീട്ടിലായിരുന്നു പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെളളമെടുക്കാന്‍ പോയ കുട്ടിയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടി വൈദ്യുതാഘാതമേറ്റാണ് മരിച്ചതെന്നും പോസ്റ്റ്മാര്‍ട്ടത്തിനയച്ചാല്‍ അവയവങ്ങള്‍ മോഷ്ടിക്കപ്പെടുമെന്നും ശ്മശാനത്തിലെ പുരോഹിതന്‍ പറഞ്ഞു. ബലമായാണ് കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസിനെ അറിയിക്കുകയും പുരോഹിതനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 1 day ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 2 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 3 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More