പിറന്നുവീഴുന്ന കുട്ടികള്‍ മുതല്‍ പ്രാണന്‍ പോകാറായവര്‍ വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകയാണ്- കെ. ഡി. പ്രസേനന്‍

തിരുവനന്തപുരം: പിറന്നുവീഴുന്ന കുട്ടികള്‍ മുതല്‍ പ്രാണന്‍ പോകാറായ മുതുമുത്തശ്ശിമാരും മുത്തശ്ശന്മാരും വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകയാണെന്ന് ആലത്തൂര്‍ എംഎല്‍എ കെ. ഡി. പ്രസേനന്‍. പിണറായി വിജയന്‍ സര്‍ക്കാറിനെ കുറ്റം പറഞ്ഞാല്‍ പെറ്റ തളള പോലും സഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത് എല്‍ഡിഎഫാണ്. അഞ്ചുവര്‍ഷമായി നിങ്ങള്‍ക്കുതന്നതെല്ലാം അവിടെയുണ്ട്. ഇനിയും തരാനിരിക്കുന്നതേയുളളു. അതുകൊണ്ട് ഒന്നും കിട്ടിയില്ലെന്ന് നുണ പറയരുത്. നാട്ടുകാര്‍ എല്ലാം കാണുന്നുണ്ട് അതുകൊണ്ടാണ് നിങ്ങള്‍ക്ക് വോട്ടുകിട്ടാതെ പോയത് എന്ന് പ്രസേനന്‍ പ്രതിപക്ഷത്തോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'മക്കളെന്തുകുറ്റം ചെയ്താലും അമ്മമാര്‍ മാപ്പുകൊടുക്കും. അവര്‍ക്കുപോലും സഹിക്കാന്‍ പറ്റാത്ത കുറ്റം ചെയ്താല്‍ പെറ്റ തളള പൊറുക്കില്ല എന്ന് പറയും. അതാണ് പ്രതിപക്ഷത്തോട് പറയാനുളളത്. പിണറായി വിജയന്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയാല്‍ പെറ്റ തളളപോലും സഹിക്കില്ല. കേരളത്തില്‍ പെറ്റുവീഴുന്ന കുട്ടികള്‍ മുതല്‍ പ്രാണന്‍ പോകാറായ മുതുമുത്തശ്ശിമാരും മുത്തശ്ശന്മാരും വരെ പിണറായി വിജയന് സിന്ദാബാദ് വിളിക്കുകയാണ്. പിണറായി വിജയനും എല്‍ഡിഎഫിനും നാട്ടിലും സമൂഹമാധ്യമങ്ങളിലുമെല്ലാം വന്‍ പിന്തുണയും സ്വീകാര്യതയുമാണ് ലഭിക്കുന്നത്' കെ. ഡി. പ്രസേനന്‍ പറഞ്ഞു. പാവങ്ങളോടുളള അവജ്ഞയാണ് പ്രതിപക്ഷത്തിന്റെ മുഖമുദ്ര എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More