സവര്‍ക്കര്‍ സ്വാതന്ത്ര്യസമരസേനാനിയെന്ന് കോണ്‍ഗ്രസ് നേതാവ്

ജയ്പൂര്‍: കോണ്‍ഗ്രസിന് തലവേദനയായി രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ സവര്‍ക്കര്‍ പരാമര്‍ശം. സവര്‍ക്കര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോത്തസാര പറഞ്ഞത്. സവര്‍ക്കര്‍ മാതൃരാജ്യത്തിനുവേണ്ടി ജയിലില്‍ കിടന്നിട്ടുണ്ട്. അത് ആര്‍ക്കും നിഷേധിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് ക്രാന്തി ദിവസിനോടനുബന്ധിച്ച് ജയ്പൂരില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'രാജ്യത്തിന്റെ സ്വതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് പറയാനാവില്ല. അദ്ദേഹം ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്നു. എന്നാല്‍ അത് അക്കാലത്ത് തെറ്റായിരുന്നില്ല. കാരണം അന്ന് നമ്മുടെ രാജ്യം സ്വതന്ത്ര്യം നേടിയിരുന്നില്ല. സ്വന്തമായി ഭരണഘടനയും ഉണ്ടായിരുന്നില്ല' എന്നാണ് ഗോവിന്ദ് സിംഗ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഭവം വലിയ രാഷ്ട്രീയകോളിളക്കമാണ് സൃഷ്ടിച്ചത്. രാജസ്ഥാന്‍ പാര്‍ട്ടി അധ്യക്ഷന്റെ പരാമര്‍ശം ബിജെപി കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. അവസാനം സവര്‍ക്കറെക്കുറിച്ചുളള സത്യങ്ങള്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയാണ് എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.

എന്നാല്‍ അബദ്ധം മനസിലായതോടെ തന്റെ വാക്കുകള്‍ ബിജെപി നേതാക്കള്‍ വളച്ചൊടിക്കുകയാണെന്ന് ഗോവിന്ദ് സിംഗ് ദോത്തസാരെ കുറ്റപ്പെടുത്തി. സവര്‍ക്കര്‍ ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് അന്ന് സംസാരിച്ചത് തെറ്റായിരുന്നില്ല എന്നാല്‍ സ്വാതന്ത്ര്യത്തിനുശേഷം ബിജെപിയും ആര്‍എസ്എസും അദ്ദേഹത്തിന്റെ ആശയങ്ങളെ ആളുകള്‍ തമ്മില്‍ ഭിന്നിപ്പുണ്ടാക്കാനും വര്‍ഗീയത വളര്‍ത്താനും ഉപയോഗിച്ചു. കോണ്‍ഗ്രസ് ആ ആശയത്തിന് എതിരാണ് എന്ന് ഗോവിന്ദ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More