ബിജെപി ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി

ഡല്‍ഹി: ലോക്‌സഭയുടെയും രാജ്യസഭയുടെയും വര്‍ഷകാല സമ്മേളനങ്ങള്‍ പെട്ടെന്ന് അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസുള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍. പാര്‍ലമെന്റില്‍ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തിയാണ് പ്രതിപക്ഷം ബിജെപി ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചത്.

'പാര്‍ലമെന്റിനകത്ത് ഞങ്ങളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് ഇന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കേണ്ടിവന്നത്. ഇവിടെ ജനാധിപത്യം കൊലചെയ്യപ്പെടുകയാണ്. രാജ്യസഭയുടെ ചരിത്രത്തിലാദ്യമായി എംപിമാരെ മര്‍ദ്ദിച്ചു. താന്‍ അസ്വസ്ഥനാണെന്ന് സ്പീക്കര്‍ പറയുന്നു. എന്നാല്‍ സഭ സമാധാനപരമായി പ്രവര്‍ത്തിക്കുന്നു എന്നത് ഉറപ്പുവരുത്തേണ്ടത് സ്പീക്കറാണ് എന്തുകൊണ്ടാണ് അദ്ദേഹത്തിന് അത് സാധിക്കാത്തത്' രാഹുല്‍ ഗാന്ധി ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാര്‍ലമെന്റ് സമ്മേളനം അവസാനിച്ചു എന്നാല്‍ രാജ്യത്തിന്റെ അറുപത് ശതമാനത്തോളം വരുന്ന ജനങ്ങളെ സംബന്ധിച്ച് പാര്‍ലമെന്റ് സമ്മേളനം നടന്നിട്ടില്ല. അവരുടെ ശബ്ദം പാര്‍ലമെന്റില്‍ ഉയര്‍ന്നിട്ടില്ല. അവരുടെ ശബ്ദം പാര്‍ലമെന്റില്‍ കേള്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More