തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തതില്‍ പ്രതിഷേധ ക്യാംപെയ്നുമായി കോണ്‍ഗ്രസ്. സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. 'ഒരു പ്രൊഫൈല്‍ പൂട്ടിയാല്‍ കോടിക്കണക്കിന് പ്രൊഫൈലുകളില്‍ നിറയും ഈ മുഖം. രാഹുല്‍ ഗാന്ധി ഒരു പേരല്ല ഒരു പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകനാണ്' എന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
എഐസിസി ജനറല്‍ സെക്രട്ടറിയും രാഹുലിന്റെ സഹോദരിയുമായ പ്രിയങ്കാഗാന്ധി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പ്രൊഫൈല്‍ പിക്ച്ചര്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രമാക്കിയാണ് ക്യാംപെയ്ന് തുടക്കം കുറിച്ചത്. രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധിപേര്‍ അവരുടെ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയിട്ടുണ്ട. രാഹുല്‍ ഗാന്ധിയെക്കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സിംഗ് സുര്‍ജേവാല, കെ. സി. വേണുഗോപാല്‍, അജയ് മാക്കന്, സുസ്മിത ദേവ്, ഹരീഷ് റാവത്ത്, രജനീ പാട്ടീല്‍, ഗൗരവ് വല്ലഭ്, തുടങ്ങി ആയിരത്തിലധികം നേതാക്കളുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
'അനുകമ്പയും സഹാനുഭൂതിയും പ്രകടിപ്പിക്കുന്നത് കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ കുറ്റക്കാരനാണ്. ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും ഇരകളുടെ നീതിക്കായി പോരാടുന്നത് കുറ്റകൃത്യമാണെങ്കലില് ഞാന്‍ കുറ്റക്കാരനാണ്. അവര്‍ക്ക് നമ്മളെ ഒരു പ്ലാറ്റ്ഫോമില്‍ പൂട്ടാന്‍ കഴിയും എന്നാല്‍ അവര്‍ക്ക് ഞങ്ങളുടെ ശബ്ദത്തെ പൂട്ടിയിടാനാവില്ല. അനുകമ്പയുടെയും സ്നേഹത്തിന്റെയും നീതിയുടെയും സന്ദേശം സാര്‍വ്വത്രികമാണ്. 1.3 ബില്ല്യണ്‍ വരുന്ന ജനങ്ങളെ നിശബ്ദരാക്കാന്‍ കഴിയില്ല' എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.