ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഭാഗികമായി വിജയകരമെന്ന് ബെവ്കോ

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യ വില്‍പ്പന ഭാഗികമായി വിജയകരമെന്ന് ബെവ്കോ. തിരുവനന്തപുരം പഴവങ്ങാടി ഔട്ട്ലെറ്റിലാണ് പരീക്ഷണ വില്‍പ്പന നടത്തിയത്. ഓണ്‍ലൈനില്‍ വില വിവരങ്ങള്‍ ബെവ്കോ സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബിവറേജസ് കോര്‍പ്പറേഷന്‍റെ സൈറ്റില്‍ കയറി ഓണ്‍ലൈന്‍ വഴി പണം അടച്ച് മദ്യം വാങ്ങാനുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്. സൈറ്റില്‍ കയറി, ഇഷ്ടമുള്ള ബ്രാന്‍ഡ്‌ തെരഞ്ഞെടുത്ത് പണം അടച്ചാല്‍ മതിയാകും.

വെബ് സൈറ്റിൽ ഓരോ വില്‍പ്പനശാലകളിലേയും സ്റ്റോക്ക്, വില എന്നിവ പ്രദർശിപ്പിക്കും. വെബ്സൈറ്റില്‍ കയറി ബ്രാന്‍ഡ് തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ പെയ്മെന്‍റ് ചെയ്യാനുള്ള സൌകര്യമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പെയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ ഉപയോഗിച്ച് പണമടയ്ക്കാം. ഇതിന് ശേഷം മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭ്യമാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്തിയവര്‍ക്കായി എല്ലാ ബെവ്കോ ഔട്ട്‌ലെറ്റുകളിലും പ്രത്യേകം കൗണ്ടറുകളുണ്ടാകും. പണമടച്ച രസീത് കൗണ്ടറില്‍ കാണിച്ചാല്‍ മദ്യം വാങ്ങാം. അതോടൊപ്പം ബെവ്കോയുടെ വെബ്സൈററ് പരിഷ്കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.  ഇത് വിജയിച്ചാല്‍ 250 ഔട്ട്‌ലെറ്റുകളിലും ഓൺലൈൻ പെയ്മെന്‍റ് സംവിധാനം നടപ്പിലാക്കും. 

Contact the author

Web Desk

Recent Posts

Web Desk 6 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More