ഹൈദരാബാദ്: രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ലോക്ക് ചെയ്തതില്‍ പ്രതിഷേധിച്ച് വേറിട്ട രീതിയില്‍ പ്രതിഷേധം. ട്വിറ്ററിന്റെ ഔദ്യോഗിക ചിഹ്നമായ ലാറി പക്ഷിക്കുസമാനമായ രൂപമുളള കിളിയെ കൊന്ന് പൊരിച്ചാണ് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കിളിയെ വറുത്തുപൊരിച്ചെടുക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
'ട്വിറ്റര്‍, നിങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്ത് ഞങ്ങളുടെ ട്വീറ്റുകള്‍ നിരുത്സാഹപ്പെടുത്തിയത് വലിയ തെറ്റാണ്. അതുകൊണ്ട് ഇതിനെ(ട്വിറ്റര്‍ പക്ഷി) വറുത്ത് ഗുരുഗ്രാമിലെയും ഡല്‍ഹിയിലെയും ട്വിറ്റര്‍ ആസ്ഥാനങ്ങളിലേക്ക് അയക്കുകയാണ്. ട്വിറ്റര്‍ ഈ വിഭവം ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം രാഹുല്‍ഗാന്ധി ട്വിറ്ററില്‍ പങ്കുവച്ചത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ട്വിറ്റര്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ഫോട്ടോ ട്വിറ്ററില്‍ പങ്കുവെക്കുന്നത് വഴി മരണപ്പെട്ട കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുകയാണെന്നാരോപിച്ച് ദേശീയ ബാലവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശപ്രകാരമായിരുന്നു നടപടി.