സെപ്റ്റംബര്‍ 5 ഗൗരി ലങ്കേഷ് ദിനമായി ആചരിക്കാനൊരുങ്ങി കനേഡിയന്‍ നഗരം

ബര്‍ണബി: സെപ്റ്റംബര്‍ 5 ഗൗരി ലങ്കേഷ് ദിനമായി ആചരിക്കുമെന്ന് കനേഡിയന്‍ നഗരമായ ബര്‍ണബി. സത്യത്തിനും നീതിക്കുംവേണ്ടി നിലകൊണ്ട്, അന്തവിശ്വാസങ്ങളെയും സാമൂഹിക തിന്മകളെയും വെല്ലുവിളിച്ച ധീരയായ മാധ്യമപ്രവര്‍ത്തകയാണ് ഗൗരി ലങ്കേഷ് എന്ന് ബര്‍ണബി സിറ്റി മേയര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ജീവിതം സമര്‍പ്പിച്ചയാളാണ് ഗൗരിയെന്ന് ബര്‍ണബി മേയര്‍ മൈക്ക് ഹര്‍ലി പറഞ്ഞു. ഗൗരി തന്റെ എഴുത്തിലൂടെ മതഭ്രാന്തും ജാതി അടിസ്ഥാനത്തിലുളള വിവേചനവും നിരസിക്കാന്‍ വായനക്കാരെ പ്രേരിപ്പിച്ചെന്ന് ബര്‍ണബി സിറ്റി കൗണ്‍സിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2020 ഏപ്രില്‍ ഇരുപത് ഡോ. ബി ആര്‍ അംബേദ്കര്‍ തുല്യതാ ദിനമായി ബര്‍ണബി നഗരം ആചരിച്ചിരുന്നു. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ബംഗളൂരുവിനെ വീടിനുമുന്നില്‍ വച്ച് വെടിയേറ്റാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. സംഘപരിവാറിനെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചിരുന്നയാളാണ് ഗൗരി ലങ്കേഷ്.

Contact the author

National Desk

Recent Posts

National Desk 2 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 3 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 3 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More