തൃശൂര്‍: കഥാകാരന് ഇ.ഹരികുമാര്‍ അന്തരിച്ചു.തൃശൂരില്‍ ഇന്ന് (ചൊവ്വ) പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം. 76- വയസ്സായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി രാജ്യത്തെ നിരവധി സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിട്ടുള്ള ഹരികുമാര്‍ ഏറ്റവും ഒടുവില്‍ പുസ്തക പ്രസാധക രംഗത്ത് പ്രവര്‍ത്തിക്കുകയായിരുന്നു.
ചെറുകഥകളും നോവലുകളും രചിച്ചിട്ടുള്ള ഹരികുമാറിനെ ത്തേടി നിരവധി പുരസ്ക്കാരങ്ങള്‍ എത്തി. കേരളാ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'ദിനോസറിന്റെ കുട്ടി', പത്മരാജന് പുരസ്കാരം നേടിയ 'പച്ചപ്പയ്യിനെ പിടിക്കാന്‍', നാലാപ്പാടന്‍ പുരസ്കാരം നേടിയ 'സൂക്ഷിച്ചു വെച്ച മയില്‍പീലി' എന്നിവ പ്രധാനപ്പെട്ട കഥാ സമാഹാരങ്ങളാണ്.
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഇടശ്ശരി ഗോവിന്ദന് നായരുടെ മകനാണ്.