രാഷ്ട്രീയക്കാരുടെ ചിത്രങ്ങളുള്ള ബാഗുകളുമായി കുട്ടികള്‍ സ്കൂളില്‍ പോകേണ്ടന്ന് മദ്രാസ്‌ ഹൈക്കോടതി

ചെന്നൈ: രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ പതിപ്പിച്ച ബാഗുമായി കുട്ടികള്‍ സ്കൂളില്‍ പോകുന്നത് അംഗീകരിക്കാനാവില്ലെന്ന് മദ്രാസ്‌ ഹൈക്കോടതി. അതോടൊപ്പം, രാഷ്ട്രീയക്കാരുടെ വ്യക്തി താത്പര്യങ്ങള്‍ക്കായി പാഠപുസ്തകങ്ങളിലും ബാഗുകളിലും നേതാക്കളുടെ ഫോട്ടോ അച്ചടിക്കാൻ പൊതു ഫണ്ട് ദുരുപയോഗം ചെയ്യാൻ സാധിക്കില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു. ഭാവിയിൽ ഇത്തരം നടപടികള്‍ ഉണ്ടാവില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പുവരുത്തണമെന്നും കോടതി വ്യക്തമാക്കി.  

ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനർജിയും ജസ്റ്റിസ് പി ഡി ഔദികേശവാലുവും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരുടെ ഫോട്ടോകൾ ഉൾക്കൊള്ളുന്ന പാഠപുസ്തകങ്ങള്‍, കളർ പെൻസിലുകൾ, സ്കൂൾ ബാഗുകൾ തുടങ്ങി മറ്റ് സ്റ്റേഷനറി സാധനങ്ങള്‍ സര്‍ക്കാര്‍ വീണ്ടും ഉപയോഗിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്കൂൾ കുട്ടികൾക്ക് കഴിഞ്ഞ സർക്കാർ നൽകിയ ജയലളിതയുടെ ചിത്രമുള്ള സ്കൂൾ ബാഗുകൾ മാറ്റേണ്ടതില്ലെന്ന്  മുഖ്യമന്ത്രി സ്റ്റാലിന്‍ നേരത്തെ തീരുമാനമെടുത്തിരുന്നു. സ്റ്റാലിന്‍റെ ഈ തീരുമാനത്തെ ഹൈക്കോടതി അഭിനന്ദിക്കുകയും ചെയ്തു. ഭാവിയില്‍ കുട്ടികളുടെ പഠനസാമഗ്രിഹികളില്‍ രാഷ്ട്രീയ നേതാക്കളുടെ ചിത്രം പതിപ്പിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും കോടതി അവശ്യപ്പെട്ടു. അതോടൊപ്പം, സ്റ്റാലിന്‍റ പുതിയ തീരുമാനത്തിന്‍റെ ഭാഗമായി ഏകദേശം 13 കോടി രൂപ കുട്ടികളുടെ ആവശ്യത്തിനായി ഉപയോഗിക്കാൻ സാധിക്കും. 65 ലക്ഷത്തോളം സ്കൂൾ ബാഗുകളിലാണ് ജയലളിതയുടേയും എടപ്പാടിയുടെയും ചിത്രം പതിപ്പിച്ച് കഴിഞ്ഞ സർക്കാർ സൗജന്യമായി വിതരണം ചെയ്തത്.




Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 1 day ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More