യോഗിയുടെ വികസന നേട്ടത്തില്‍ കൊല്‍ക്കത്തയിലെ ഫ്ലൈ ഓവറും; വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

കൊല്‍ക്കത്ത: യോഗിയുടെ വികസന നേട്ടത്തില്‍ കൊല്‍ക്കത്തയിലെ ഫ്ലൈ ഓവര്‍ കടന്നു കൂടിയതിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചരണത്തിലാണ്  കൊല്‍ക്കത്തയിലെ ഫ്ലൈ ഓവറും പ്രത്യക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശിനെ മാറ്റിമറിച്ച വികസനങ്ങളുടെ പട്ടികയില്‍ കൊല്‍ക്കത്തയിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴി വെച്ചത്.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ  പരസ്യത്തിലാണ് ബംഗാളിലെ മേല്‍പ്പാലവും ഉള്‍പ്പെട്ടത്. വികസനത്തില്‍ ഏറ്റവും പിന്നിലായിരുന്ന യുപിയെ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന്‍റെ പാതയില്‍ ഉയരങ്ങളിലെത്തിച്ചുവെന്നാണ് പരസ്യത്തിന്‍റെ ഉള്ളടക്കം. നീല, വെള്ള നിറങ്ങളിലുള്ള പെയിന്റും മഞ്ഞ നിറത്തിലുള്ള ടാക്‌സിയും കണ്ടതോടെയാണ് ചിത്രത്തില്‍ കാണുന്ന പാലം സെന്‍ട്രല്‍ കൊല്‍ക്കത്തയിലെതാണെന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍ പിഴവ് ഏറ്റെടുത്ത് പരസ്യം പ്രസിദ്ധീകരിച്ച ഇന്ത്യന്‍ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരസ്യ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടതോടെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യോഗി ആദിത്യനാഥ് യുപിയില്‍ വികസനം കൊണ്ടുവരിക  എന്നാൽ ബംഗാളിൽ കാണുന്ന ഇൻഫ്രാസ്ട്രക്ചറിൽ നിന്ന് ചിത്രങ്ങൾ മോഷ്ടിച്ച് അവരുടേത് പോലെ ഉപയോഗിക്കുകയെണെന്ന് തൃണമൂല്‍ എം.പി അഭിഷേക് ബാനര്‍ജി ട്വീറ്റ് ചെയ്തു.

Contact the author

Web Desk

Recent Posts

National Desk 12 hours ago
National

ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

More
More
National Desk 1 day ago
National

അത്ര 'ആവേശം' വേണ്ട ; അങ്കണ്‍വാടിയില്‍ ബാര്‍ സെറ്റിട്ട് റീല്‍ ഷൂട്ട് ചെയ്ത DMK നേതാവിന്റെ മകനെതിരെ കേസ്

More
More
National Desk 2 days ago
National

ബിജെപി ഇനി അധികാരത്തിലെത്തില്ല, ഇന്ത്യാ സഖ്യം 300 സീറ്റ് മറികടക്കും- മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

More
More
National Desk 3 days ago
National

ഒരാള്‍ 8 വോട്ട് ചെയ്ത സംഭവം; യുപിയിലെ ഇട്ടാവയില്‍ റീപോളിംഗ് പ്രഖ്യാപിച്ചു

More
More
National Desk 4 days ago
National

ബിജെപി വ്യാജമെന്ന് പറഞ്ഞ് ഇനി ആര്‍എസ്എസിനെ നിരോധിക്കും- ഉദ്ധവ് താക്കറെ

More
More
National Desk 4 days ago
National

മോദിക്കെന്താ പേടിയാണോ? ; വീണ്ടും സംവാദത്തിന് വിളിച്ച് രാഹുല്‍ ഗാന്ധി

More
More