ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; ബിജെപിക്കും കോണ്‍ഗ്രസിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഡല്‍ഹി: ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ബിജെപിയോടും കോണ്‍ഗ്രസിനോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. താരപ്രചാരകര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും പെരുമാറ്റച്ചട്ടം പാലിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. ഇക്കാര്യം വ്യക്തമാക്കി താരപ്രചാരകര്‍ക്ക് രേഖാമൂലം നിര്‍ദേശം നല്‍കണമെന്ന് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും അയച്ച നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്വേഷ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

'തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ജയിക്കാന്‍ മാത്രമുളളതല്ല. തങ്ങളെ ഏറ്റവും നല്ല മാതൃകയാക്കി ജനങ്ങള്‍ക്കുമുന്നില്‍ അവതരിപ്പിക്കാനുളള അവസരം കൂടിയാണ്. രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് പാരമ്പര്യം ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.'- തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീങ്ങള്‍ക്കെതിരായ പരാമര്‍ശം നടത്തിയതില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതിയിലും അഗ്നിവീര്‍ വിഷയത്തിലും ബിജെപി  ഭരണഘടന തിരുത്തിയെഴുതുമെന്ന പരാമര്‍ശത്തിലും രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നല്‍കിയ പരാതിയിലുമാണ് ഇരുപാര്‍ട്ടികള്‍ക്കും കമ്മീഷന്‍ നോട്ടീസയച്ചത്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More