ഇനി മുതല്‍ നോക്കുകൂലി വാങ്ങില്ല - സംയുക്ത പ്രഖ്യാപനവുമായി ട്രേഡ് യൂണിയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് സംയുക്ത ട്രേഡ് യൂണിയന്‍റെ പ്രഖ്യാപനം. സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന തുക മാത്രമേ വാങ്ങുകയുള്ളുവെന്നും ട്രേഡ് യൂണിയന്‍ വക്താക്കള്‍ പറഞ്ഞു. തൊഴില്‍ വകുപ്പ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ട്രേഡ് യൂണിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

തൊഴില്‍ ചെയ്യാതെ കൂലി വാങ്ങുന്നത് തൊഴിലാളി വര്‍ഗത്തിനു അപമാനമാണെന്നും, ട്രേഡ് യൂണിയന്‍റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സംസ്ഥാനത്തെ ചെറിയൊരു വിഭാഗമാണ്‌ തൊഴിലാളികള്‍ക്ക് മുഴുവനും കളങ്കമുണ്ടാകുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. അതോടൊപ്പം, തൊഴിലാളികള്‍ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ പുതിയ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സമൂഹത്തോടുള്ള ഉത്തരവാദിത്വം മറക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ക്ഷേമനിധി ബോര്‍ഡിന്റെയും കിലയുടെയും നേതൃത്വത്തില്‍ ബോധവല്‍ക്കരണം സംഘടിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തില്‍ നിന്ന് നോക്കുകൂലി സമ്പ്രദായം തുടച്ച് നീക്കണമെന്ന് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തരണം പ്രവണതകള്‍ സമൂഹത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും, നോക്കുകൂലി കേരളത്തെപ്പറ്റി തെറ്റായ ധാരണകള്‍ പരത്തുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു. ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനോടൊപ്പം, അവകാശ സംരക്ഷണമെന്ന പേരില്‍ നടക്കുന്ന ചൂഷണം കണ്ടില്ലെന്നു നടിക്കാനാവില്ലെന്നും, ചുമട്ടുതൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമവ്യവസ്ഥ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിലവിലുണ്ടെന്നും കോടതി നേരത്തെ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More