ജനങ്ങളുടെ കോടതി ഭീതിക്ക് കാരണം ഇംഗ്ലീഷും സുതാര്യതക്കുറവും - ചീഫ് ജസ്റ്റിസ്

ബാംഗ്ലൂര്‍: രാജ്യത്ത് നിലനില്‍ക്കുന്ന കൊളോണിയല്‍ നിയമങ്ങളില്‍ ഇന്ത്യന്‍വത്ക്കരണം ആവശ്യമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ. പല നിയമങ്ങളും കൊളോണിയല്‍ സ്വഭാവത്തിലുള്ളതാണ്. അത് ഇന്ത്യന്‍ ജനസാമാന്യത്തിനു ചേര്‍ന്നതല്ലെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ ചൂണ്ടിക്കാട്ടി.  

ഇന്ത്യന്‍ നിയമവ്യവസ്ഥ കൊളോണിയലാണ്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി സുതാര്യമാക്കണം. ജനങ്ങള്‍ക്ക് കോടതിയേയും, ജഡ്ജിമാരെയും പേടിയാണ്. പലപ്പോഴും ഈ ഭയം അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് ഇപ്പോഴും അറിവില്ല. അതിന്‍റെ പ്രധാനകാരണം ഇംഗ്ലീഷിലെ നടപടികൾ മനസ്സിലാകുന്നിലാകുന്നില്ലായെന്നതാണ്. അതോടൊപ്പം, കേസ് നടത്തിപ്പിനായി അമിത തുക ചെലവാക്കേണ്ടിയും വരുന്നു. ഇത് പലപ്പോഴും നീതി ലഭിക്കുന്നതിനു തടസമാവുകയും ചെയ്യുന്നു. അതിനാല്‍ ഈ സമയം ചര്‍ച്ച ചെയ്യേണ്ടത് നിയമവ്യവഹാരങ്ങളിലെ മാറ്റത്തേക്കുറിച്ചാകണം. കോടതികൾ എപ്പോഴും സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമായിരിക്കണം - ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. 


Contact the author

Web Desk

Recent Posts

National Desk 13 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 17 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More