കോൺഗ്രസ് ഉടനടി സ്ഥിരം പ്രസിഡന്റിനെ നിയമിക്കണമെന്ന് മുതിര്‍ന്ന നേതാവ് ശശി തരൂര്‍. 'സോണിയാ ഗാന്ധിയുടെ നേതൃത്വമാണ് നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാല്‍, കഴിഞ്ഞ രണ്ട് വർഷമായി താല്‍ക്കാലിക പ്രസിഡന്റ് ആണ്. സ്ഥാനമൊഴിയാല് താല്പര്യമുണ്ടെന്ന് അവര്‍തന്നെ പലകുറി പറഞിട്ടുണ്ട്. അത് മുഖവിലക്കെടുക്കാന്‍ ഇനിയും വൈകരുത്. പാര്‍ട്ടിക്ക് ഒരു നവോന്മേഷം പകരാന്‍ പുതിയൊരു സ്ഥിരം അദ്ധ്യക്ഷനെ കണ്ടെത്തുന്നതിലൂടെ സാധിക്കും' തരൂര്‍ പറഞ്ഞു.
സോണിയ ഗാന്ധി രാജിവെച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ കീഴിൽ ഒരു പുതിയ നേതൃത്വം ഉയർന്നുവരുന്നത് നമ്മള് കണ്ടതാണ്. എന്നാല്‍ വൈകാതെ അദ്ദേഹം രാജിവച്ചു. ഇനിയും പാർട്ടി നേതൃത്വത്തിലേക്ക് തിരികെ വരാൻ അദ്ദേഹം തയ്യാറാണെങ്കിൽ അത് വേഗത്തിൽ സംഭവിക്കേണ്ടതുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
2024 ൽ കേന്ദ്രത്തിൽ ഒരു സർക്കാർ രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ കോൺഗ്രസ് ശക്തമായി മുന്നേറുകയാണ്. അതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുതുടങ്ങി. അതിനിടെ നേതൃത്വത്തിന്റെ കാര്യത്തില്‍ ഇപ്പോഴുള്ള അനിശ്ചിതത്വം തുടരുകയാണെങ്കില്‍ വോട്ടു ചെയ്യുന്നവരും അനിശ്ചിതത്വത്തിലാകും. അതുകൊണ്ട് കോണ്‍ഗ്രസിനെ നയിക്കാന്‍ കെല്‍പ്പുള്ള ഒരു സ്ഥിരം അദ്ധ്യക്ഷനെ കണ്ടെത്താതെ ഇനിയും മുന്നോട്ടു പോകാന്‍ കഴിയില്ല - ശശി തരൂര്‍ വ്യക്തമാക്കി.