'പിങ്ക് ഉപ്പിനോളമൊക്കുമോ കല്ലുപ്പ്?'; വരൂ, ഉപ്പുകളിലെ ഈ രാജാവിനെ അറിയൂ

ഉപ്പില്ലാത്ത കഞ്ഞിപോലെ എന്നൊക്കെ നമ്മള്‍ പറയാറുണ്ടെങ്കിലും ഉപ്പിന്റെ വകഭേതങ്ങളെ കുറിച്ച് അത്രക്കങ്ങ് തിരക്കി പോകാറില്ല. കല്ലുപ്പ്, പൊടിയുപ്പ് , പിന്നെ അയഡിന്‍ ചേര്‍ത്ത ഉപ്പ് എന്നതില്‍ മാത്രം ഒതുങ്ങുന്നു ഉപ്പിനെ കുറിച്ചുള്ള നമ്മുടെ അറിവ്. എന്നാല്‍ ഹിമാലയത്തില്‍ നിന്നും എത്തുന്ന ഒരു ഉപ്പുകൂടി വിപണിയിലുണ്ട്. പിങ്ക് സാള്‍ട്ട് എന്നാണ് ഇതിന്റെ പേര്. പേരു പോലെ പിങ്ക് നിറമാണ് ഈ ഉപ്പിന്. 

രാജസ്ഥാൻ, പഞ്ചാബ് പ്രവിശ്യകളിൽ ആണ് പിങ്ക് ഉപ്പ് കൂടുതലായി കണ്ടു വരുന്നത്. റോക്ക് സാൾട്ട്, ഇന്തുപ്പ് എന്നീ പേരുകളിലെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഹിമാലയൻ പിങ്ക് ഉപ്പ് ആണ് ഇന്ന് വിപണിയിൽ ലഭിക്കുന്നത്. ഹിമാലയത്തിൽ സിന്ധ് പ്രവിശ്യയിലെ ഇന്തുപ്പാണ് ഏറ്റവും നല്ലത്. 

ഒരു കിലോ പിങ്ക് ഉപ്പിന് 200 രൂപയിലധികം വില നല്‍കണം. പിങ്ക് ഹിമാലയന്‍ ഉപ്പ് രാസപരമായി സാധാരണ ഉപ്പിന് സമാനമാണ്. ഇതില്‍ 98 ശതമാനം വരെ സോഡിയം ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. ബാക്കി പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിരിക്കുന്നു. ഇവയാണ് ഉപ്പിന് ഇളം പിങ്ക് നിറം നല്‍കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പിങ്ക് ഉപ്പില്‍ അടങ്ങിയിരിക്കുന്ന ലോഹങ്ങളും ലവണങ്ങളും ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കുന്നു. ശരീരത്തിൽ നിർജീവമായിക്കിടക്കുന്ന അമിത കൊഴുപ്പിനെ നീക്കം ചെയ്യാനും അവ സഹായിക്കും. ഓക്കാനം, ഛർദിൽ, ഫ്ലൂ, വിരശല്യം എന്നിവയാൽ നിങ്ങൾ ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ ചെറുനാരങ്ങാ നീരും പിങ്ക് ഉപ്പും ചേർത്ത് കഴിക്കാവുന്നതാണ്. മറ്റ് ഉപ്പുകളെ അപേക്ഷിച്ച് അയഡിന്‍ കുറവായതിനാല്‍ രക്തസമ്മർദം കൂടുതൽ ഉള്ളവർക്ക് ഉപയോഗിക്കാം.

Contact the author

Web Desk

Recent Posts

Web Desk 2 months ago
Food Post

ബംഗാളിന് കൂടുതല്‍ ഹില്‍സ മത്സ്യം സമ്മാനിച്ച് ബംഗ്ലാദേശ്

More
More
Web Desk 6 months ago
Food Post

മാമ്പഴത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത 5 സാധനങ്ങള്‍

More
More
Web Desk 8 months ago
Food Post

പേര് 'ഗുയി യു' എന്നാണോ? എങ്കില്‍ സുഷി ഫ്രീ!

More
More
Food Post

'സോന'; ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ റെസ്റ്റോറന്റ് തുടങ്ങി പ്രിയങ്ക ചോപ്ര

More
More
News Desk 9 months ago
Food Post

പൊറോട്ടയെ തെറി പറയരുത്; പഠനം അനുകൂലം

More
More
Web Desk 11 months ago
Food Post

സിംഗപ്പൂരില്‍ ലാബുകളില്‍ വികസിപ്പിക്കുന്ന മാംസവില്‍പ്പന അംഗീകരിച്ചു

More
More