സ്കൂളുകളില്‍ കുട്ടികള്‍ക്ക് ബയോബബിള്‍ സുരക്ഷയൊരുക്കും-

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ബയോബബിള്‍ മാതൃകയിലാവും ക്ളാസുകള്‍ ഒരുക്കുകയെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാജോര്‍ജും അറിയിച്ചു. നവംബര്‍ ഒന്നിന് തന്നെ സ്കൂളുകള്‍ തുറക്കും. ഇത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ തയ്യാറാക്കും.  മറ്റു വകുപ്പുകളുമായും വിവിധ അധ്യാപക, രാഷ്ട്രീയ, യുവജന സംഘടനകളുമായും കൂടിയാലോചന നടത്തും. ഓണ്‍ലൈന്‍, ഓഫ് ലൈന്‍  ക്ളാസുകള്‍ നടത്തുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. ഉന്നതതല യോഗത്തിനു ശേഷമാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.  

മാര്‍ഗരേഖ തയ്യാറാക്കാന്‍ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. ഫീല്‍ഡ് തലത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി ശേഖരിച്ചാവും മാര്‍ഗരേഖ തയ്യാറാക്കുക. രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ആശങ്കകള്‍ക്ക് ഇടനല്‍കാതെ പഴുതുകള്‍ അടച്ചുള്ള മാര്‍ഗരേഖയാവും തയ്യാറാക്കുക. രാഷ്ട്രീയപാര്‍ട്ടികള്‍, അധ്യാപക സംഘടനകള്‍, രക്ഷിതാക്കള്‍,സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ വിഭാഗങ്ങളുമായി സംസാരിച്ചതിനു ശേഷമായിരിക്കും മാര്‍ഗരേഖ തയ്യാറാക്കുക.

കുട്ടികള്‍ക്ക് വേണ്ടി പ്രത്യേകം മാസ്കുകള്‍ തയാറാക്കും. സ്‌കൂളുകളില്‍ മാസ്കുകള്‍ കരുതും. നവംബര്‍ 15 ന് മുഴുവന്‍ ക്ലാസ്സുകളും ആരംഭിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ സജീകരിക്കും. സ്‌കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളില്‍ പാലിക്കേണ്ട ക്രമീകരങ്ങള്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രിമാര്‍ വ്യകതമാക്കി.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

തലസ്ഥാന നഗരമുള്‍പ്പെടെ വെളളത്തില്‍ മുങ്ങി; ദേശീയപാതാ നിര്‍മ്മാണം അശാസ്ത്രീയമെന്ന് വി ഡി സതീശന്‍

More
More
Web Desk 19 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More