50 കാരന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 24 പേർക്ക് കൊവിഡ്-19

ഓസ്ട്രേലിയയിലെ ക്യൂൻസ് ലന്റിൽ മുന്നറിയിപ്പ് ലംഘിച്ച് ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 24 പേർക്ക് കൊവിഡ്-19. ക്യൂൻസ് ലന്റിലെ നൂസയിലായിരുന്നു ജന്മദിനാഘോഷം. 50 കാരന്റെ ജന്മദിനമാണ് ആഘോഷപൂർവ്വം കൊണ്ടാടിയത്. ഈ മാസം 14 നായിരുന്നു സു​ഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് റെസ്റ്റോറന്റിൽ ആഘോഷം സംഘടിപ്പിച്ചത്. പൊതു, സ്വകാര്യ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന പ്രാദേശിക ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.

കോവിഡ്-19 സ്ഥിരീകരിച്ച എല്ലാവരെയും ആശുപത്രിയിൽ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. പാർട്ടി നടത്തിയ റെസ്റ്റോറന്റ് പൂട്ടി സീൽ ചെയ്തു. ഇവിടം അണുവിമുക്തമാക്കാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. പാർട്ടിയിൽ പങ്കെടുത്ത മറ്റുള്ളവരെ കണ്ടെത്താനുളള ശ്രമം ആരംഭിച്ചു. ഇവരുടെ സമ്പർക്കത്തിൽ ഉള്ളവരെ ഹോം ക്വാറന്റൈനിൽ പ്രവേശിപ്പിക്കും. റെസ്റ്റോറന്റിലെ ജീവനക്കാരും നിരീക്ഷണത്തിലാണ്. ജന്മദിന പാർട്ടി സംഘടിപ്പിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. 120 ൽ അധികം പേർ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തു എന്നാണ് പ്രാഥമികമായി ലഭിച്ച വിവരം.

ഓസ്ട്രേലിയയിൽ 2431 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനുള്ളിൽ 114 പേർ രോ​ഗ ബാധിതരായി. 9 പേരാണ് അസുഖം മൂലം മരിച്ചത്.

Contact the author

web desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More