സുശാന്ത് സിങ്ങിന്‍റെ മരണം; സുഹൃത്ത് അറസ്റ്റില്‍

മുംബൈ: ബോളിവുഡ് താരം സുശാന്ത്​ സിങ്​ രജ്​പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. സുശാന്തിന്‍റെ സുഹൃത്തും, വ്യവസായിയുമായ കുനാൽ ജാനിയെയാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഖർ ഏരിയായിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. സുശാന്തിന്‍റെ അടുത്ത സുഹൃത്തായിരുന്ന കുനാല്‍ ഇത്രയും കാലം ഒളിവിലായിരുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ടക്കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

സുശാന്ത്​ സിങിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന്​ കേസിൽ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തി, സഹോദരൻ ഷോവിക്​ ചക്രവർത്തി, സുശാന്തിന്‍റെ വീട്ടുവേലക്കാരൻ തുടങ്ങി 33 പേരെ ഉള്‍പ്പെടുത്തി നാർകോട്ടിക് കൺട്രോൾ ബ്യൂറോ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം, റിയ ചക്രവര്‍ത്തി സാമ്പത്തികമായി വഞ്ചിച്ചുവെന്നും മാനസികമായി സുശാന്തിനെ ഉപദ്രവിച്ചിരുന്നുവെന്നും സുശാന്തിന്‍റെ കുടുംബമാരോപിച്ചിരുന്നു. 2020 ജൂണിലാണ് സുശാന്ത് രജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുംബൈയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഏറെക്കാലമായി വിഷാദ രോ​ഗത്തിന് ചികിത്സയിലായിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എംഎസ് ധോണിയുടെ ജീവിതം ആധാരമാക്കി നിർമിച്ച ധോണി അൺടോൾഡ് സ്റ്റോറിയാണ് സുശാന്തിന്‍റെ പ്രധാന ചിത്രം.12 ഓളം ഹിന്ദി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ സീരിയലിലൂടെയാണ് സുശാന്ത് അഭിനയ രം​ഗത്തെത്തിയത്. കിസ് ദേശ് മെ ഹെ മേരാ ദിൽ എന്ന ടിവി ഷോയിലൂടെ ശ്രദ്ധേയനായി. കയ് പോ ചെയാണ് ആദ്യ ചിത്രം. ഈ ചിത്രത്തിന് മികച്ച നവാ​ഗത നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. പ്രേക്ഷക ശ്രദ്ധ നേടിയ പികെ എന്ന ചിത്രത്തിലെ ഉപനായകനായിരുന്നു. ചിച്ചോർ കേദാർനാഥ് വെൽകം ടു ന്യൂയോർക്ക് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ. പവിത്ര് രിഷ്താ എന്ന ടെലിവിഷൻ സീരയലിലും അഭിനിയിച്ചിട്ടുണ്ട്. ഫിലിം ഡ്രൈവായിരുന്നു അവസാന ചിത്രം.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

ഇതുതന്നെ ശുഭ മുഹൂര്‍ത്തം; ദേശീയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ച് കെ സി ആര്‍

More
More
National Desk 6 hours ago
National

ഇടത് പ്രതിഷേധം; ചെന്നൈയില്‍ ജാതിമതില്‍ പൊളിച്ചുനീക്കി

More
More
National Desk 6 hours ago
National

അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം: താന്‍ വീട്ടുതടങ്കലിലെന്ന് മെഹ്ബൂബ മുഫ്തി

More
More
National Desk 1 day ago
National

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ ദേശ്മുഖിന് ജാമ്യം

More
More
National Desk 1 day ago
National

ബില്‍ക്കിസ് ബാനു കേസ് പ്രതികളെ വിട്ടയച്ച നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് നാല്‍പ്പതിനായിരം പേരുടെ കത്ത്

More
More
National Desk 1 day ago
National

പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കണം

More
More