സൂരജിന് ജീവപര്യന്തമല്ല വധശിക്ഷയാണ് നല്‍കേണ്ടിയിരുന്നത് - ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ഉത്ര വധക്കേസ് പ്രതി സൂരജിന് ജീവപര്യന്തമല്ല വധശിക്ഷയായിരുന്നു നല്‍കേണ്ടിയിരുന്നതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കുന്ന കേസില്‍ എങ്ങനെയാണ് ജീവപര്യന്തം മാത്രം നല്‍കാന്‍ സാധിക്കുകയെന്നും കെമാല്‍ പാഷ ചോദിച്ചു. പ്രതിയുടെ പ്രായവും മുന്‍കാല ചരിത്രവും പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണമെന്നും കെമാല്‍ പാഷ ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. 

ഒരാളുടെ പ്രായവും, മുന്‍കാല ചരിത്രവും പരിഗണിച്ചല്ല വധശിക്ഷ വിധിക്കുക. ഇതുപോലെയൊരു കേസ് അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല. കുറെയധികം നാള്‍ ആസൂത്രണം ചെയ്താണ് പ്രതി ഈ  കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. ഈ കേസില്‍ വധശിക്ഷ വിധിച്ചില്ലെങ്കില്‍ ഏത് കേസിനാണ് വധശിക്ഷ കൊടുക്കുക. പ്രതിയുടെ പ്രായം, മുന്‍കാല ചരിത്രം എന്നിവ പരിഗണിച്ചത് കോടതിയുടെ തെറ്റായ നിരീക്ഷണമാണ്. പണ്ട് ക്രിമിനല്‍ പശ്ചാത്തലമില്ലെങ്കില്‍ വധശിക്ഷ നല്‍കേണ്ടതില്ല എന്ന നിയമമൊന്നുമില്ല. വധശിക്ഷയെ എതിര്‍ക്കുന്നവരും അപരിഷ്‌കൃതമെന്ന് പറയുന്നവരുമുണ്ട്. വധശിക്ഷ നടപ്പാക്കുന്ന മറ്റ് രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വളരെ കുറവാണ്.- ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ കോടതി ഇരട്ട ജീവപര്യന്തമാണ് വിധിച്ചത്. പ്രതിക്ക് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലമില്ല. സമൂഹത്തിന് വെല്ലുവിളിയുയര്‍ത്തുന്ന കുറ്റവാളിയായി സൂരജിനെ കോടതി കണ്ടില്ല. ഒപ്പം പ്രതിയുടെ പ്രായവും കോടതി കണക്കിലെടുത്താണ് 'തൂക്കുകയര്‍' എന്ന പരമാവധി ശിക്ഷ ഒഴിവാക്കുന്നതെന്നാണ് വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

മഴ ശക്തമാകും; മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 15 hours ago
Keralam

ഒറ്റധർമം: നാരായണ ഗുരു ബുദ്ധനെയും ലാവോ സുവിനെയും പോലെ- നിസാര്‍ അഹമദ്

More
More
Web Desk 17 hours ago
Keralam

തിയേറ്ററുകള്‍ ഈ മാസം 25 ന് തുറക്കും

More
More
Web Desk 19 hours ago
Keralam

മൂന്ന് വര്‍ഷത്തിനുശേഷം ഇടുക്കി ഡാം തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

More
More
Web Desk 20 hours ago
Keralam

പെണ്‍കുട്ടികള്‍ ക്ലീനിങും കുക്കിങും അറിഞ്ഞിരിക്കണമെന്ന പരാമര്‍ശത്തില്‍ മുക്തക്കെതിരെ പരാതി

More
More
Web Desk 20 hours ago
Keralam

'ഇരുപത് മിനിറ്റോളം ഞാന്‍ അവിടുണ്ടായിരുന്നവരോട് മാറി മാറി സോറി പറഞ്ഞിട്ടുണ്ട്' - ഗായത്രി സുരേഷ്‌

More
More